Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളി കേസില്‍ ദ്രാവിഡിനെ സാക്ഷിയാക്കും.ഇതിന്‍്റെ ഭാഗമായി അന്വേഷണ സംഘം രാഹുലില്‍നിന്ന് മൊഴിയെടുത്തു .കേസിന് കൂടുതല്‍ ബലം നല്‍കുന്നതിനു വേണ്ടിയാണ് ദ്രാവിഡിനെ സാക്ഷിയാക്കാന്‍ തീരുമാനിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഒത്തുകളി സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലന്നും രാഹുല്‍ മൊഴി നല്‍കി.സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ ദ്രാവിഡ് ഒത്തു കളിക്കുന്നതായി തനിക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ലന്നും പറഞ്ഞു.ഓരോ മത്സരത്തിനും ടീമിനെ തെരഞ്ഞെടുത്തിരുന്നത് സാഹചര്യം പരിഗണിച്ചും താരങ്ങളുടെ പ്രകടനം വിലയിരുത്തിയും മാത്രമായിരുന്നതായും അദ്ദേഹം അറിയിച്ചു. ടീമിന്‍്റെ കോച്ച് പാഡി അപ്റ്റണേയും കേസില്‍ സാക്ഷിയാക്കിയേക്കും.ഒത്തുകളിയില്‍ ഉള്‍പ്പെട്ട രാജസഥാന്‍ റോയല്‍സിലെ കളിക്കാരായ എസ്.ശ്രീശാന്ത്, അജിത് ചണ്ഡില, അങ്കിത് ചവാന്‍ എന്നിവരെ മെയ് 16ന് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പിക്കുമെന്നാണ് കരുതുന്നത്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, ഛോട്ടാഷെക്കീല്‍ എന്നിവരുടെ പേരുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Reply