Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 12:18 pm

Menu

Published on September 15, 2015 at 12:40 pm

അസിന് രാഹുല്‍ നല്‍കിയ ആദ്യ സമ്മാനം ആറു കോടിയുടെ വജ്രമോതിരം

rahul-sharma-proposed-to-asin-a-year-ago-with-a-20-carat-ring-costing-rs-6-crore

അസിന് കാമുകന്‍  നൽകിയ പ്രണയ സമ്മാനം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും.ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത 20 ക്യാരറ്റിന്റെ മോതിരമാണ് അസിന്  കാമുകൻ രാഹുൽ നൽകിയത്.പ്രണയം വെളിപ്പെടുത്തിയ നിമിഷത്തില്‍ അസിന് നല്‍കിയതാണ് ആ സമ്മാനം. ബെല്‍ജിയം ഡയമണ്ട് 20 ക്യാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത മോതിരത്തില്‍ എ ആര്‍( അസിന്, രാഹുല്‍) എന്ന് കൊത്തിവച്ചിട്ടുണ്ടായിരുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അസിന്‍ ഇക്കാര്യം  വ്യക്തമാക്കിയത്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹഭ്യര്‍ത്ഥന നടത്തിയത്. താന്‍ ബ്രാന്‍ഡ് അംബാസഡറായ ഉല്‍പന്നം പുറത്തിറക്കുന്ന ചടങ്ങ് ഡല്‍ഹിയില്‍ നടക്കുന്നതിനിടെ അസിനെ രാഹുല്‍ വിളിക്കുകയായിരുന്നു. അസിന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലേക്ക് രാഹുല്‍ അസിനെ കൊണ്ടുപോയി. അവിടെ ഒരു ട്രഷര്‍ഹണ്ട് മത്സരം അസിനായി സംഘടിപ്പിച്ചിരുന്നു. ഓരോ പോയിന്റിലും ഓരോ സൂചനയും സമ്മാനവും ഉണ്ടായിരുന്നു. ഓരോ പോയിന്റും കടന്ന് അവസാനത്തെ പോയിന്റിലെത്തിയപ്പോള്‍ അസിെ കാത്ത് ഒരു അത്ഭുതം ഉണ്ടായിരുന്നു. മലയാളികളുടെ പരമ്പരാഗത വേഷമായ കസവ് മുണ്ടും കോടിയും പുതച്ചായിരുന്നു രാഹുലായിരുന്നു ആ അത്ഭുതം. അസിന്‍ എത്തിയപ്പോള്‍ രാഹുല്‍ എഴുന്നേറ്റ് വന്ന് മുട്ടുകുത്തി തറയില്‍ ഇരുന്നു. പിന്നെ കൈയിലൊരു മോതിരം വച്ചു നീട്ടിയ ശേഷം എന്നെ വിവാഹം ചെയ്യുമോയെന്ന് മലയാളത്തില്‍ ചോദിച്ചു. അടുത്ത നിമിഷം ആറുകോടിയുടെ വജ്രമോതിരം അസിന്റെ ഇടതു കൈയിലെ രണ്ടാമത്തെ വിരലില്‍ അണിയിച്ചു. രാഹുലിന്റേയും അസിന്റേയും പൊതുസുഹൃത്തും പ്രശസ്ത ജൂവലറി ഡിസൈനറുമായ ഫറാ ഖാന്‍ അലിയായിരുന്നു ആ മോതിരം രൂകല്‍പന ചെയ്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News