Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി റായ് ലക്ഷ്മിയും ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയും വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ ഹോട്ട് ന്യൂസായിരുന്നു ഇരുവരും. എന്നാല്‍, ധോണി കളിക്കൂട്ടുകാരി സാക്ഷിയെ വിവാഹം കഴിച്ചതോടെ ആ വാര്‍ത്തകളും അവസാനിച്ചു. എന്നാല്‍ ഇപ്പോള്‍ ധോണിയും ലക്ഷ്മിയും ഇടക്കിടെ കാണാറുണ്ടെന്നും മറ്റുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.എന്നാല്‍ റായ് ലക്ഷ്മി വാര്‍ത്തകള്‍ നിഷേധിച്ചു. ധോണിയുമായി സംസാരിച്ചിട്ട് വര്‍ഷങ്ങളായി. അതെല്ലാം കഴിഞ്ഞ കഥകളാണെന്നും റായി ലക്ഷ്മി പറഞ്ഞു. ഇപ്പോള്‍ പലസിനിമകളുമായി തിരിക്കിലാണെന്നും അവര്‍ പറഞ്ഞു.
Leave a Reply