Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 6:42 am

Menu

Published on March 16, 2015 at 11:04 am

സുരേഷ് റെയ്ന വിവാഹിതനാകുന്നു…?

raina-to-get-married

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വിവാഹിതനാകുന്നു. മീററ്റ് സ്വദേശിയായ പ്രിയങ്ക ചൗധരിയാണ് വധു.  വിവാഹം ഏപ്രില്‍ 3നോ എട്ടിനോ ആയിരിക്കും  എന്നാണ് സൂചനകള്‍. ലക്നൗലായിരിക്കും വിവാഹ ചടങ്ങുകൾ. ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന ഐപിഎല്‍ സീസണ്‍ മെയ് 24നാണ് അവസാനിക്കുന്നത്. തുടര്‍ന്ന് ടൂര്‍ണമെന്റുകളുടെ തിരക്കിലാകും ടീം ഇന്ത്യയും. തിരക്കുള്ള സീസണ്‍ മുന്നിലുള്ളതിനാല്‍ ലോകകപ്പ് കഴിഞ്ഞാലുടന്‍ വിവാഹ ചടങ്ങുകള്‍ നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു. വിവാഹ വിവരം റെയ്‌ന ടീം അംഗങ്ങളെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം,  വിവാഹ വാർത്ത റെയ്നയുടെ കുടുംബം സ്ഥിരീകരിച്ചിട്ടില്ല.നേരത്തെ കമലാഹാസന്‍റെ രണ്ടാമത്തെ മകളും ചലച്ചിത്ര താരവുമായ ശ്രുതിഹാസനുമായി ബന്ധിപ്പിച്ച് ചില ഗോസിപ്പുകള്‍ റെയ്നയുമായി പുറത്തുവന്നിരുന്നു.എന്നാൽ ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News