Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 11:32 am

Menu

Published on August 5, 2016 at 9:18 am

കമല്‍ഹാസനെ കണ്ട് കണ്ണ് നിറഞ്ഞ് രജനി..!!

rajinikanth-emotional-about-not-visiting-kamal-in-hospital

ചെന്നൈ: കബാലിയുടെ  വിജയം ആഘോഷിക്കുമ്പോഴും   തന്റെ പ്രിയ സുഹൃത്തും നടനുമായ കമല്‍ഹാസനെ കാണാൻ രജനി ആശുപത്രിയിലെത്തി.കമലിനെ കണ്ട് രജനിയുടെ കണ്ണ് നിറഞ്ഞു. ചെന്നൈയിലെ യൂണിവേഴ്സല്‍ സ്റ്റാര്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി കമല്‍ ചികിത്സയിലാണ്. കോണിപ്പടിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കമലഹാസന്റെ വലതുകാല്‍ ഒടിഞ്ഞിരുന്നു. ശസ്ത്രക്രിയകളെ തുടര്‍ന്ന് താരം സുഖം പ്രാപിക്കുന്നുണ്ടെങ്കിലും അടുത്തിടെ വീണ്ടും ചില ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കബാലി എന്ന ചിത്രം കമല്‍ഹാസന് വേണ്ടി മാത്രമായി പ്രത്യേക ഷോ പ്രദര്‍ശിപ്പിക്കണമെന്ന് രജനികാന്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിനിടയിലാണ് താരത്തിന് അപകടം സംഭവിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന കമലിനെ കാണാന്‍ രജനി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്‍വാങ്ങി. അമേരിക്കയില്‍ ചികിത്സയിലായിരുന്ന രജനീകാന്ത് കബാലിയുടെ റിലീസിന് ശേഷമാണ് ചെന്നൈയിലെത്തിയത്. ഇന്‍ഫെക്ഷന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രി സന്ദര്‍ശനം വേണ്ടെന്ന് വെക്കാനാണ് രജനിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News