Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:35 pm

Menu

Published on September 18, 2014 at 1:00 pm

‘മേം ഹൂ രജനികാന്ത്’ എന്ന ബോളിവുഡ് ചിത്രത്തിനെതിരെ രജനികാന്ത് കോടതിയില്‍

rajinikanth-gets-stay-on-the-film-main-hoon-rajinikanth

‘മേം ഹൂ രജനികാന്ത്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ നടൻ  രജനികാന്ത് കോടതിയെ സമീപിച്ചു.തന്റെ പേര് ദുരുപയോഗം ചെയ്തതിനും അനുവാദമില്ലാതെ ചിത്രത്തിന്റെ തലക്കെട്ടില്‍ ഉള്‍പ്പെടുത്തിയെന്ന്  കാണിച്ചാണ് താരം കോടതിയിൽ ഹർജി സമർപ്പിച്ചത്.  മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്. തമില്‍വാനനാണ് രജനിയുടെ ഹരജി പരിഗണിച്ചത്. ഹരജി പരിഗണിച്ച കോടതി രജനിയുടെ പേരിലുള്ള ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിടുകയും ചെയ്തു.തന്റെ ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ തന്റെ പേരോ വ്യക്തിത്വമോ ഏതെങ്കിലും രചനയിലോ, സിനിമപോലുള്ള ഉല്പന്നങ്ങളിലോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് രജനി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.ഇതാദ്യമായാണ് താരം ഒരു കേസിനായി താരം കോടതി കയറുന്നത്.  ഫൈസല്‍ സെയ്ഫ് ആണ് മേ ഹൂം രജനികാന്ത് എന്ന ചിത്രത്തിന്റെ സംവിധായകന്‍. ആദിത്യ മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ കവിത, ശക്തി കപൂര്‍, സുനില്‍ പാല്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ചിത്രത്തില്‍ നായകന്റെ കഥാപാത്രത്തിന്റെ പേര് കില്ലര്‍ രജനികാന്ത് എന്നാണ്. മണ്ടനും തമാശക്കാരനുമായ സിബിഐ ഉദ്യോഗസ്ഥനായ കില്ലര്‍ രജനികാന്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. രജനികാന്ത് ആദ്യമായി കോടതിയില്‍ കയറുന്നു എന്ന പ്രത്യേകത കൂടാതെ വ്യക്തിത്വ അവകാശ സംരക്ഷണത്തിന്റെ പേരില്‍ ഒരു താരം ആദ്യമായി കോടതിയെ സമീപിക്കുന്നു എന്നൊരു സവിശേഷതകൂടി ഇതിനുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News