Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:18 pm

Menu

Published on November 5, 2016 at 11:57 am

ദുശ്ശീലങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചത് ശിവകുമാര്‍വഴിത്തിരിവുകളെക്കുറിച്ച് സ്റ്റൈല്‍മന്നന്‍….

rajinikanth-writes-about-his-drinking-problem

സിനിമാലോകത്ത് ലാളിത്യത്തിന്റെ പ്രതീകമായാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അറിയപ്പെടുന്നത്. ദേശത്തിന്റെയും ഭാഷയുടെയും അതിര്‍ത്തികള്‍ ഭേദിച്ച് ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ടാകാനുള്ള കാരണവും മറ്റൊന്നുമല്ല. തന്റെ കഴിഞ്ഞകാലജീവിതം ആരാധകരുമായി പങ്കുവെക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത ആളാണ് രജനികാന്ത്. തനിക്കുണ്ടായിരുന്ന ദുശ്ശീലങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞാണ് ഇത്തവണ രജനികാന്ത് വാര്‍ത്തകളിലിടം നേടിയിരിക്കുന്നത്. ഒരുകാലത്ത് മദ്യത്തിനും ലഹരിക്കുമടിമയായിരുന്നു താനെന്നും നടന്‍ ശിവകുമാറാണ് തന്നെ നേര്‍വഴിക്ക് നയിച്ചതെന്നും താരം തുറന്നുപറഞ്ഞു.തമിഴിലെ യുവതാരങ്ങളായ സൂര്യയുടെയും കാര്‍ത്തിയുടെയും അച്ഛനായ ശിവകുമാറിന്റെ 75ാം ജന്മദിനമായിരുന്നു ഒക്ടോബര്‍ 27ന്. . ജന്മദിനത്തില്‍ സ്വന്തം കൈപ്പടയില്‍ ശിവകുമാറിനെഴുതിയ കത്തിലാണ് രജനിയുടെ വെളിപ്പെടുത്തല്‍. ദുശ്ശീലങ്ങള്‍ ഒഴിവാക്കി അഭിനയത്തെ ഗൗരവത്തോടെ കാണണമെന്ന് ശിവകുമാര്‍ പറയുമായിരുന്നു. സിനിമയെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ സിനിമ മാത്രമായിരിക്കണം ലഹരി. നാളെ ഒരു വലിയ നടനാകുമെന്ന് പറഞ്ഞ് ദുശ്ശീലങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശിവകുമാര്‍ നിരന്തരം ശ്രമിക്കുകയായിരുന്നു.താനെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതില്‍ ശിവകുമാറിനുള്ള പങ്ക് വളരെ വലുതാണ്. ശിവകുമാറിന് നന്ദി പറയുന്നതിനൊപ്പം പിറന്നാള്‍ ആശംസകളും നേര്‍ന്ന് രജനി കത്ത് അവസാനിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News