Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: കമലും ഗൗതമിയും തമ്മില്‍ പിരഞ്ഞതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാനുളള ശ്രമത്തിലാണ് തമിഴ് മീഡിയ. പലകാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വില്ലത്തി മറ്റാരുമല്ല; തെന്നിന്ത്യന്‍ സൂപ്പര്‍നായിക രമ്യ കൃഷ്ണന്‍.
കമലിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയ്ക്ക് ഒരു മുറിയിലാണ് രമ്യയും കമലും തങ്ങിയതെന്നും ഇത് ചോദ്യം ചെയ്ത് തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഭാഷ് നയ്ഡുവിന്റെ ഷൂട്ടിംഗിനിടയ്ക്ക് വച്ച് ഗൗതമി പിണങ്ങിപോയെങ്കിലും കമല്‍ ഇപ്പോഴും സുഭാഷ് നയ്ഡു ടീമിനൊപ്പം തുടരുകയാണ്.
13 വര്‍ഷത്തെ ലിവിംഗ് ടുഗദറിനൊടുവില്‍ കഴിഞ്ഞ വാരമാണ് ഗൗതമി- കമല്‍ ജോഡി പിരിഞ്ഞത്.കമല്‍ഹാസനോടൊപ്പമുള്ള പതിമൂന്നു വര്‍ഷത്തെ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ഗൗതമിയാണ് വേർപിരിയൽ വാർത്ത ബ്ലോഗിലൂടെ അറിയിച്ചത്. ഏറെ ഹൃദയവേദനയോടെയാണ് ഈ വിവരം പങ്കുവെക്കുന്നതെന്നും തീരുമാനം വ്യക്തിപരമാണെന്നുമായിരുന്നു ഗൗതമി പറഞ്ഞത്. ഗൗതമിക്ക് സാന്ത്വനവും സമാധാനവും ലഭിക്കുന്ന തീരുമാനമാണെങ്കില്‍ താന്‍ സന്തോഷവാനെന്ന് കമല്‍ഹാസനും പ്രതികരിച്ചു. കമലുമൊത്തുള്ള ജീവിതം ഗൗതമി അവസാനിപ്പിക്കാന്‍ കാരണം ശ്രുതി ഹാസനാണെന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Leave a Reply