Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളീവുഡിലെ പ്രണയ ജോടികളായ രണ്‍ബീര്‍ കപൂറും കത്രിനാ കൈഫും പിരിഞ്ഞതായി വാർത്തകൾ.ഇരുവരും മുബൈയിലുള്ള ഫ്ലാറ്റില്‍ ഒരുമിച്ചായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.റെണ്‍ബീറിന്റെ ആദ്യ കാമുകിയായ ദീപിക പതുകോണുംമായുള്ള ബന്ധമാണ് വേർപിരിയലിനുള്ള കാരണമെന്നാണ് അറിയുന്നത്.പൊതുപരിപാടികള്‍ക്ക് ഒരുമിച്ചായിരുന്നു സാധാരണയായി രണ്‍ബീറും കത്രിനയും എത്താറുള്ളത്. എന്നാല്‍ രണ്‍ബീറും പൂര്‍വ്വകാമുകി ദീപിക പദുക്കോണും ഒന്നിച്ചഭിനയിച്ച തമാശയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതിന് കത്രീന എത്തിയില്ലെന്നതാണ് പുതിയ ഗോസിപ്പുകള്‍ക്ക് വഴിവെച്ചത്. പരാജയങ്ങളുടെ ഒരു നീണ്ട നിരയ്ക്കുശേഷം രണ്‍ബീര്‍ വിജയം രുചിച്ചത് തമാശയിലൂടെയായിരുന്നു. ഈ ചിത്രത്തിന്റെ വിജയാഘോഷചടങ്ങില്‍ നിന്നുമാണ് കത്രിന ഒഴിഞ്ഞുമാറിയത്. രണ്‍ബീറിന്റെ പൂര്‍വ്വകാമുകി ദീപികയെ കാണുന്നതിനുള്ള മടികൊണ്ടാണ് കത്രിന ചടങ്ങില്‍ നിന്ന് മാറിനിന്നതെന്നണ് റിപ്പോര്‍ട്ടുകള്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീറിന്റെ കുടുംബവുമായി താന്‍ അടുത്തബന്ധത്തിലായിട്ടില്ലെന്നും കത്രിന പറഞ്ഞിരുന്നു.
Leave a Reply