Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് സുന്ദരി അമ്മായാകാന്‍ പോകുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിപ്പിച്ചത് വെറും കെട്ടുകഥയാണെന്നായിരുന്നു പലരും പറഞ്ഞു നടന്നത്. ഇപ്പോഴിതാ ആ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്.ഒരു ഹോട്ടലില്‍ നിന്ന് മടങ്ങവെ ആരാധകരിലാരോ പകര്‍ത്തിയ റാണി മുഖര്‍ജിയുടെ ഫോട്ടോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുകയാണ്.ഈ ഫോട്ടാകള്‍ കണ്ടാല്‍ റാണി മുഖര്‍ജി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ശരിയാണെന്ന് പറയാനെ തരമുള്ളു എന്നതാണ് വാസ്തവം. ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ നടിയെ ആശംസകള്‍ കൊണ്ടു മൂടുകയാണ് ആരാധകര്‍. ദീര്‍ഘകാല സൗഹൃദത്തിനു ശേഷം 2014 ഏപ്രിലില്‍ ഇറ്റലിയില്‍ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങിലാണ് ആദിത്യയും റാണിയും വിവാഹിതരായത്. അതിനുശേഷം ആ വര്‍ഷംതന്നെ ഓഗസ്റ്റില്‍ ‘മര്‍ദാനി’ എന്ന ചിത്രത്തില്‍ ശക്തമായ പൊലീസ് കഥാപാത്രത്തെയും അവതരിപ്പിച്ചു റാണി. പക്ഷേ ചിത്രം വിചാരിച്ചത്ര വിജയിച്ചില്ല. തുടര്‍ന്ന് ചലച്ചിത്രമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഇവര്‍.
–
–
Leave a Reply