Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:49 am

Menu

Published on August 28, 2014 at 1:43 pm

ഐസ്ബക്കറ്റ് ചലഞ്ചില്‍ ഫഹദിനെയും നസ്‌റിയയെയും വെല്ലുവിളിച്ച് രഞ്ജിനി ഹരിദാസ്

ranjini-haridas-takes-up-the-ice-bucket-challenge-dares-nazriya-and-fahad

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ഐസ്ബക്കറ്റ് ചലഞ്ചില്‍ ലോക സെലിബ്രേറ്റികള്‍ക്കൊപ്പം മലയാളത്തില്‍ ഈ വെല്ലുവിളി  സ്വീകരിച്ച്  രഞ്ജിനി ഹരിദാസും രംഗത്തെത്തി.താരദമ്പതികളായ  നസ്രിയയയെയും  ഫഹദിനെയും വെല്ലുവിളിച്ചുകൊണ്ടാണ് രഞ്ജിനി ഈ ചലഞ്ചില്‍ പങ്കെടുത്തത്.ഇവർക്ക് പുറമേ ദുല്‍ഖര്‍ സല്‍മാന്‍, അഞ്ജലി മേനോന്‍ എന്നിവരെയും രഞ്ജിനി വെല്ലുവിളിച്ചിട്ടുണ്ട്.വെല്ലുവിളി തള്ളിക്കളഞ്ഞ് ഫണ്ടിനാവശ്യമായ പണം കൊടുക്കാന്‍ തന്നെയാണ് ആദ്യം തീരുമാനിച്ചതെന്ന് രഞ്ജിനി പറയുന്നു. പക്ഷെ അങ്ങനെ ചെയ്താല്‍ അതോടെ അത് ബ്രേക്കാവും. ഈ പരിപാടിയുടെ നല്ല ഉദ്ദേശം എല്ലാവരിലും എത്തണം. അതിന് വേണ്ടിയാണ് താന്‍ വെല്ലുവിളി സ്വീകരിച്ചതെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു. മാരകരോഗത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആഗോളതലത്തില്‍ ഐസ്ബക്കറ്റ് ചാലഞ്ചില്‍ നടക്കുന്നത്. ലോകത്തെ സെലിബ്രിറ്റികളെല്ലാം ഈ ചലഞ്ചില്‍ പങ്കെടുത്തു കഴിഞ്ഞു. ക്ലബ്ബ് എഫ്എമ്മുമായി സഹകരിച്ചാണ് രഞ്ജിനി ഹരിദാസ് ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തത്. എഎല്‍എസ് അഥവാ അമിറ്റ്രോഫിക് ലാറ്ററല്‍ സ്‌കെലറോസിസ് എന്ന രോഗത്തിനെതിരായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഐസ് ബക്കറ്റ് ചാലഞ്ച് നടക്കുന്നത്.ഒരാള്‍ തലയില്‍ ഐസ് വെള്ളമൊഴിക്കുകയും മൂന്നു പേരെ ഇത്തരത്തില്‍ ചെയ്യാന്‍ വെല്ലുവിളിക്കുകയുമാണ് പരിപാടിയുടെ രീതി. ചാലഞ്ച് ലഭിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ ഏറ്റെടുക്കകയോ അല്ലെങ്കില്‍ കുറഞ്ഞത് 100 ഡോളര്‍ എഎല്‍എസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ വേണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News