Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:45 am

Menu

Published on June 18, 2016 at 12:55 pm

സിംഹങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫി;രവീന്ദ്ര ജഡേജ വിവാദത്തില്‍..!!

ravindra-jadeja-poses-with-gir-lions-in-junagadh-probe-on

അഹമ്മദാബാദ്‌:ഗീര്‍ വനത്തില്‍ സിംഹങ്ങള്‍ക്കു മുന്നില്‍ നിന്ന് ഫോട്ടോയെടുത്ത് സാഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വിവാദത്തില്‍.ഗുജറാത്തിലെ വിഖ്യാതമായ ഗിര്‍ വന്യജീവി സങ്കേതത്തിലാണ്‌ ലയണ്‍ സഫാരിക്കിടെയാണു ജഡേജയും ഭാര്യയും സിംഹങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌തത്‌. ലയണ്‍ സഫാരിക്കിടെ യാത്രക്കാര്‍ക്ക്‌ വാഹനങ്ങളില്‍നിന്ന്‌ ഇറങ്ങാനുള്ള അനുമതിയില്ല. ഇതേത്തുടര്‍ന്ന്‌ ഗുജറാത്തിലെ വനം, വന്യജീവി വകുപ്പ്‌ രവീന്ദ്ര ജഡേജയ്‌ക്കെതിരേ അന്വേഷണത്തിന്‌ ഉത്തരവിട്ടു.
ജഡേജ സിംഹത്തിനു മുന്നില്‍ നില്‍ക്കുന്നതിന്റെയും അദ്ദേഹവും ഭാര്യ റിവാബ സോളങ്കിയും സിംഹക്കൂട്ടത്തിനു മുന്നിലിരിക്കുന്നതിന്റെയും സെല്‍ഫികളാണ്‌ ഫെയ്‌സ്ബുക്ക്‌, ഇന്‍സ്‌റ്റാഗ്രാം തുടങ്ങിയവയില്‍ പോസ്‌റ്റ് ചെയ്‌തത്‌. വന്യജീവി സങ്കേതത്തിനു സമീപമുള്ള ഗ്രാമവാസികളില്‍ ചിലര്‍ സിംഹങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണു ലയണ്‍ സഫാരിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്‌. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ മാത്രമാണ്‌ ഏഷ്യാറ്റിക്‌ സിംഹങ്ങള്‍ അവശേഷിക്കുന്നത്‌. ഏറ്റവും പുതിയ സെന്‍സെസ്‌ പ്രകാരം 523 സിംഹങ്ങളാണ്‌ ഗിര്‍ വനത്തിലുള്ളത്‌. ആഫ്രിക്കന്‍ സിംഹങ്ങളെക്കാള്‍ വലുപ്പം കുറവാണ്‌ ഏഷ്യാറ്റിക്‌ സിംഹങ്ങള്‍ക്ക്‌. 2000 ത്തിലാണ്‌ ഏഷ്യാറ്റിക്‌ സിംഹങ്ങളെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌.

Loading...

Leave a Reply

Your email address will not be published.

More News