Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഐ .സി .സി ഏകദിന റാങ്കിംഗി ൽ, ഇന്ത്യയുടെ രവിന്ദ്ര ജടേജയും വെസ്റ്റ് ഇന്ത്യൻ സ്പിണ്‍ ബൌളെർ സുനിൽ നരൈൻ ഉം ഒന്നാം സ്ഥാനം നിലനിർത്തി. എന്നാൽ ഓൾ രൌണ്ടെർ റാങ്കിംഗി ൽ ജടേജ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ബൌളെർമാരുടെ ലിസ്റ്റിൽ ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ എന്നിവർ അവസാന റാങ്കിംഗ് സ്ഥാനങ്ങളായ പതിനെട്ടും ഇരുപതും നിലനിർത്തി . വിരാട്ട് കോഹലി ബറ്റ്സ്മാൻ മാരുടെ ലിസ്റ്റിൽ നാലാം സ്ഥാനം സ്വന്തമാക്കിയപ്പോൾ മഹേന്ദ്ര സിംഗ് ധോണി എഴാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ട് ഓസ്ട്രേലിയ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ഓസ്ട്രേലിയ യുടെ മിച്ചെൽ ജോണ്‍സൻ ആറു സ്ഥാനങ്ങൾ മെച്ചപെടുത്തി ബൌളെർമാരുടെ പട്ടികയിൽ എട്ടാം സ്ഥാനതെത്തി. അവസാന ഇംഗ്ലണ്ട് ഓസ്ട്രേലിയ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ഷെയിൻ വാട്സണ്‍ ബറ്റ്സ്മാൻ മാരുടെ പട്ടികയിൽ പത്താമാതും ഓൾ രൌണ്ടെർ റാങ്കിംഗി ൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓൾ രൌണ്ടെർ റാങ്കിംഗി ൽ പാക്കിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ് ഒന്നാം സ്ഥാനവും, ബംഗ്ലാദേശ് താരം ശകിബ് അൽ ഹസ്സൻ രണ്ടാം സ്ഥാനവും നിലനിർത്തി.
Leave a Reply