Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ നാട്ടിൽ പ്രമേഹ രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരികയാണ്. ശരീരത്തിൽ ഗ്ലൂക്കോസിൻറെ അളവ് കൂടുമ്പോഴാണ് ഒരു വ്യക്തിക്ക് പ്രമേഹം ഉണ്ടാകുന്നത്. വിദേശ രാജ്യങ്ങളിൽ ഏതാനും വർഷം ജോലി ചെയ്ത് മടങ്ങി വരുന്നവരിൽ ഭൂരിപക്ഷത്തിനും പ്രമേഹബാധ കണ്ടുവരുന്നുണ്ട്. ഇന്ന് സർവ്വസാധാരണയായി മാറിയിരിക്കുന്ന ടൈപ് 2 പ്രമേഹം ഉണ്ടാകുന്നതിനുള്ള പ്രാധാന കാരണം അമിതമായ പഞ്ചസാര പ്രത്യേകിച്ച് ഫ്രൂക്ടോസ് ചേർക്കപ്പെട്ട ഭക്ഷണ പദാർത്ഥങ്ങളുടെ ക്രമാതീതമായ ഉപയോഗമാണെന്ന് ഈയിടെ നടന്ന ചില പഠനങ്ങൾ തെളിയിക്കുന്നു.
–
–
ചെറുപ്പക്കാരിൽ പത്തിൽ ഒരാൾക്കെങ്കിലും ഇന്ന് ടൈപ് 2 പ്രമേഹം ബാധിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. മിഡ് അമേരിക്ക ഹാട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോ വാസ്കുലർ ഗവേഷകനായ ജെയിസ് ഡിനികൊളാർട്ടോണിയോയുടെ അഭിപ്രായത്തിൽ കോളപോലുള്ള ക്രിത്രിമ പാനീയങ്ങളുടേയും മറ്റും അമിതമായ ഉപയോഗം തന്നെയാണ് ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള രോഗം വർദ്ധിച്ചുവരാൻ കാരണമായതെന്നാണ്.
–
–
സാധാരണ പഞ്ചസാരയുടെ ഉപയോഗത്തെക്കാൾ ഫ്രൂക്ടോസയുടെ സാന്നിധ്യമാണ് ഏറ്റവും അപകടകരം എന്നു തന്നെയാണ് പഠനങ്ങൾ പലതും തെളിയിക്കുന്നത്.ഇത് നിങ്ങളുടെ വിശപ്പ് വർദ്ധിപ്പിക്കുകയും, അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാൽ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ഇത്തരം അപകടകരമായ അവസ്ഥയിൽ നിന്നും രക്ഷനേടാൻ സഹായിക്കുമെന്നും പഠനം പറയുന്നു.
Leave a Reply