Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 3:32 am

Menu

Published on August 13, 2016 at 12:53 pm

കുളിക്കുമ്പോള്‍ വെളിച്ചെണ്ണ തേച്ചാല്‍…?

reasons-to-have-coconut-oil-in-your-bathroom

പണ്ട് കാലം മുതൽക്ക് തന്നെ നമ്മൾ മലയാളികളുടെയെല്ലാം ശീലമാണ് വെളിച്ചെണ്ണ തേച്ചുള്ള കുളി.എന്നാല്‍ തിരക്കേറിയ ജീവിതസാഹചര്യം കാരണം പലരും ദിവസവും ഇങ്ങനെ ചെയ്യാൻ മെനക്കെടാറില്ല.എന്നാൽ കുളിക്കുമ്പോൾ തലയില്‍ വെളിച്ചെണ്ണ തേക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ പലർക്കും അറിയില്ല. എന്തുകൊണ്ടെന്നാല്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ സൗന്ദര്യം മാത്രമല്ല ആരോഗ്യവും വര്‍ദ്ധിക്കുന്നു. ഈ എണ്ണ വളരെ പോഷകങ്ങൾ നിറഞ്ഞതായതിനാൽ തലമുടി ,ത്വക്ക് ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കുന്നു.വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളാണ്…..

വെളിച്ചെണ്ണ ചർമ്മത്തെ നനവുള്ളതും ,മൃദുവും ,പാടുകൾ ഇല്ലാത്തതുമാക്കുന്നു .ഇതു ചർമ്മത്തിലൂടെ ആഴത്തിലിറങ്ങി അഴുക്കു മാറ്റുന്നു .

തലമുടി കഴുകുന്നതിനു മുൻപോ ശേഷമോ നിങ്ങൾ വെളിച്ചെണ്ണ പുരട്ടുക ഇതു പ്രോട്ടീൻ കുറവും മുടിയുടെ മറ്റു പ്രശ്നങ്ങളും പരിഹരിക്കുന്നു .അര സ്പൂൺ എണ്ണ മുടിയുടെ അറ്റത്തു നിന്നും വേരിലേക്കു തേച്ചു 15 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക

ചുരുണ്ട മുടി കൂടുതൽ ചുരുളുന്നതും ,വരളുന്നതും വെളിച്ചെണ്ണ പുരട്ടിയാൽ മാറും

താരനെ തടയാന്‍ വെളിച്ചെണ്ണ തേയ്ക്കുന്നത് വളരെ നല്ലതാണ്. തലമുടിയില്‍ വരള്‍ച്ച ഉണ്ടാവുമ്പോഴാണ് താരന്റെ അതിപ്രസരം കൊണ്ട് നമ്മള്‍ ബുദ്ധിമുട്ടുന്നതും. അതുകൊണ്ട് തന്നെ താരനെ തടുക്കാന്‍ ദിവസവും വെളിച്ചെണ്ണ തേയ്ക്കാം.

തലയില്‍ പതിവായി വെളിച്ചെണ്ണ തേച്ചാല്‍ മുടിയെ മലിനീകരണത്തില്‍ നിന്ന് തടയാനാവുമെന്ന് പലര്‍ക്കും അറിയില്ല. മുഖം കഴുകുന്നത് പോലെ ഇടയ്ക്കിടക്ക് തല കഴുകുന്നത് പ്രായോഗികമല്ലല്ലോ. വെളിച്ചെണ്ണ പതിവായി തേയ്ക്കുന്നത് മുടിക്ക് ഒരു സംരക്ഷണ കവചം നല്‍കുകയും പൊടി, അഴുക്ക്, മലിനീകരണം, സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയെ തടയാനും സഹായിക്കും.

വെളിച്ചെണ്ണ മസാജിന് ഉപയോഗിച്ചാൽ സ്ട്രെസ്സ് കുറച്ചു ശരീരത്തിനും മനസിനും ആശ്വാസം നൽകും .

വെളിച്ചെണ്ണ നല്ലൊരു അഴുക്കു വലിച്ചെറിയൽ ഘടകമായി പ്രവർത്തിക്കുന്നു .ഇതു ശരീരത്തിലെ വിഷവസ്തുക്കൾ നീക്കുന്നു .നിങ്ങൾ രാവിലെ 2 സ്പൂൺ വെളിച്ചെണ്ണ വായിൽ ഒഴിച്ചു കുലുക്കി കഴുകിയ ശേഷം പല്ലു തേയ്ക്കുക .ഇതു ഒരു ടൂത് പേസ്റ്റ് ആയി പ്രവർത്തിക്കുന്നു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News