Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 6:09 am

Menu

Published on August 21, 2019 at 2:57 pm

എന്നും ബദാം കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ ; ഗുണങ്ങളേറെ !!

reasons-why-men-should-consume-almonds-with-milk-at-bed-time-almonds-health-benefits

ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നവയാണ് ഡ്രൈ നട്‌സും ഫ്രൂട്‌സുമെല്ലാം. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് ഇവയില്‍ മിക്കവാറുമെണ്ണം. പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയും കൂടിയാണ്. ഇത്തരം ഡ്രൈ നട്‌സില്‍ തന്നെ ഏറ്റവും നല്ലതാണ് ബദാം അഥവാ ആല്‍മണ്ട്‌സ എന്നു പറയാം. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഇത് നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്തുകയും മോശം കൊളസ്‌ട്രോള്‍ കെടുത്തുകയും ചെയ്യുന്ന ഒന്നു കൂടിയാണ്.

ബദാമിന്റെ ഗുണങ്ങള്‍ ശരീരത്തിനു മുഴുവനുമായും ലഭിയ്ക്കണമെങ്കില്‍ ഇതു കഴിയ്ക്കുന്ന രീതിയും പ്രധാനമാണ്. കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ ഇതിന്റെ ഗുണം ശരീരത്തിന് പൂര്‍ണമായും ഉപയോഗപ്പെടുത്തുവാന്‍ സാധിയ്ക്കും. രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു പറയാം. കുതിര്‍ത്താല്‍ ബദാമിന്റെ തൊലി കളയണമെന്നില്ല. കുതിര്‍ക്കാതെ കഴിയ്ക്കുന്നത് അത്ര നല്ലതുമല്ല. പ്രത്യേകിച്ചും ഇങ്ങനെ കഴിച്ചാല്‍ തൊലി ഒഴിവാക്കണം. കുതിര്‍ത്ത ബദാമെങ്കില്‍ തൊലിയോ കഴിച്ചാലും കുഴപ്പമില്ല.

ബദാമിന്റെ തൊലിയില്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകമുണ്ട്‌ ഇത്‌ ബദാംപരിപ്പില്‍ നിന്നും പോഷകങ്ങള്‍ പുറത്ത്‌ വരുന്നത്‌ തടയും.കൂടാതെ ഇത്‌ ദഹിക്കാനും ബുദ്ധിമുട്ടാണ്‌.ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാം പുറത്ത്‌ വിടുന്ന ലിപാസ്‌ എന്‍സൈം കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും.

തടി

കലോറിയടങ്ങിയിട്ടുണ്ടെങ്കിലും ബദാം തടി കൂട്ടില്ലെന്നതാണ് വാസ്തവം. ഇതിലെ ആരോഗ്യകരമായ ഫൈബറും പ്രോട്ടീനുമെല്ലാം വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ കലോറി കൊഴുപ്പായി ശരീരത്തില്‍ സംഭരിയ്ക്കപ്പെടുന്നുമില്ല. തടിയും വയറുമെല്ലാം കുറയ്ക്കാനുള്ള ഉത്തമമായ വഴിയാണ് രാവിലെ വെറുംവയറ്റില്‍ ബദാം കഴിയ്ക്കുന്നത്.

പുരുഷാരോഗ്യത്തിന്

പുരുഷാരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്. പുരുഷന് കിടപ്പറയിലെ ശേഷി നല്‍കുന്ന ഒന്നാണിത്. പാലിനൊപ്പം ഇതു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. കുതിര്‍ത്ത ബദാം പാലില്‍ അരച്ചു കഴിയ്ക്കാം. ഇതല്ലെങ്കില്‍ രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. രാത്രി കിടക്കാന്‍ നേരം പാലിനൊപ്പം ഇതു കഴിച്ചാല്‍, അതല്ലെങ്കില്‍ പാലില്‍ അരച്ചു ചേര്‍ത്തു കുടിച്ചാല്‍ ഏറെ ഗുണം ലഭിയ്ക്കും.

കൊളസ്‌ട്രോള്‍

ഇതു വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനുള്ള എളുപ്പ വഴി. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്‌ഡിഎല്‍) അളവ്‌ ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ്‌ കുറയ്‌ക്കുകയും ചെയ്യും. എച്ച്‌ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത്‌ ഹൃദയത്തെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്‌.

മസില്‍

തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം മികച്ച ഒരു വഴിയാണ് ബദാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണം നല്‍കുന്ന ഒന്നുമാണ്. മസില്‍ ആരോഗ്യത്തിന് ഇതിലെ പ്രോട്ടീന്‍ സഹായിക്കുന്നു. ഇതിലെ ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടാകാന്‍ സാധ്യതയുള്ള നാഡീ സംബന്ധമായ തകരാറുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ക്യാന്‍സര്‍,ഹൃദയാരോഗ്യത്തിനും

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയുവാനും ഇത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും അല്‍പം കയ്പ്പുള്ള ബദാമിലെ ഹൈഡ്രജന്‍ സയനൈഡ് ചില പ്രത്യേക ക്യാന്‍സറുകള്‍ക്കു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്. ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.

Loading...

Leave a Reply

Your email address will not be published.

More News