Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:42 am

Menu

Published on April 27, 2016 at 4:00 pm

ദിവസും നെല്ലിക്ക ജ്യൂസ് കുടിക്കണം…കാരണം …?

reasons-you-should-drink-a-glass-of-amla-juice-every-day

നെല്ലിക്ക ഇഷ്ടമില്ലത്തവരായി അധികമാരും കാണില്ല. ഉപ്പിലിട്ട നെല്ലിക്കയായും നിരവധി രൂപത്തില്‍ നെല്ലിക്ക നമ്മള്‍ ഉപയോഗിക്കാറുണ്ട്.എന്നാൽ നെല്ലിക്കയുടെ രോഗശമന സാധ്യതകളെ കുറിച്ച് അറിയാവുന്നവര്‍ എത്ര പേരുണ്ട്. അതും നെല്ലിക്ക ജ്യൂസ് അടിച്ചു കുടിച്ചാല്‍. നെല്ലിക്ക -ജ്യൂസ് അടിക്കാനാണ് ബുദ്ധിമുട്ട്. അതിന് രുചി പകരുക എന്നത് അതിലേറെ പാടുള്ള കാര്യവും. എന്നാല്‍, ഈ ബുദ്ധിമുട്ടുകള്‍ എല്ലാം മാറ്റിവച്ച് ദിവസേന ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് പതിവാക്കിയാല്‍ അതുതരുന്ന ആരോഗ്യഗുണം ചില്ലറയൊന്നുമല്ല.നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റമാണ് ഉണ്ടാവുക എന്നു നോക്കാം….

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും നെല്ലിക്ക തന്നെ മുന്‍പില്‍. ചില സമയങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് കൊളസ്‌ട്രോളിന്റെ അളവ് കുറയുകയും കൂടുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിയ്ക്കാന്‍ നെല്ലിക്ക ജ്യൂസ് സ്ഥിരമാക്കുക.

പ്രമേഹത്തിനെ നിയന്ത്രിക്കുന്നു

നെല്ലിക്ക ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഔഷധമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹം നിയന്ത്രണവിധേയമാകുന്നു.

കാന്‍സര്‍ പ്രതിരോധിയ്ക്കാം

കാന്‍സര്‍ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയതിനാല്‍ ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാം

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാനും നെല്ലിക്ക ജ്യൂസ് കഴിയ്ക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ടെന്നത് തന്നെയാണ് ഇതിന് കാരണം.

വായിലെ അള്‍സറിനെ പ്രതിരോധിയ്ക്കാൻ

വായിലെ അള്‍സറിനെ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് നല്ലതാണ്.

ജലദോഷവും പനിയും

ജലദോഷത്തേയും പനിയേയും എളുപ്പത്തില്‍ തുരത്താനും നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ മതി.

മുടി വളര്‍ച്ച

മുടി വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് എണ്ണകള്‍ തേച്ച് മടുത്തെങ്കില്‍ ഇനി മുതല്‍ നെല്ലിക്ക ജ്യൂസ് ശീലമാക്കാം. എല്ലാ ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ വേഗത്തിലാക്കുന്നു.

ചര്‍മ്മത്തെ സംരക്ഷിക്കുന്നു

ചര്‍മ്മസംരക്ഷണത്തിനും ഏറ്റവും ബെസ്റ്റ് മാര്‍ഗ്ഗമാണ് നെല്ലിക്ക ജ്യൂസ്. ഇത് ചര്‍മ്മത്തിന് പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് സഹായിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News