Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 5:56 pm

Menu

Published on March 12, 2016 at 11:47 am

ദിവസവും സവാള കഴിയ്ക്കണമെന്നു പറയുന്നത് വെറുതെയല്ല

reasons-you-should-start-eating-onions

നമ്മുടെ ഭക്ഷണ പദാര്‍ഥങ്ങളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് സവാള. വെജിറ്റേറിയന്‍ ഭക്ഷണത്തിനൊപ്പമായാലും, ഇറച്ചിക്കറി ഉല്‍പ്പെടുന്ന നോണ്‍-വെജ് ഭക്ഷണത്തിനൊപ്പമായാലും സവാള ഉപയോഗിക്കാറുണ്ട്.ഭക്ഷണം പാകം ചെയ്യുമ്ബോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് സവാള. നമ്മള്‍ ദിവസവും കൂടുതല്‍ സവാള ഉള്‍പ്പെടുന്ന ഭക്ഷണം ശീലമാക്കണം. ഇതിന് ചില കാരണങ്ങളൊക്കെ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം…

ഹൃദയത്തെ സംരക്ഷിക്കുന്നു

ദിവസവും ഉള്ളി അടങ്ങിയ ഭക്ഷണവും കറികളും കഴിച്ചു നോക്കൂ. ഉള്ളിയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ ഘടകങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ഇതു വഴി ഹൃദയാരോഗ്യവും സംരക്ഷിക്കപ്പെടും.

ക്യാന്‍സറിനെ പ്രതിരോധിക്കും

സവാളയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും ഓര്‍ഗാനോ സള്‍ഫര്‍ ഘടകങ്ങളും ക്യാന്‍സറിനെ നന്നായി പ്രതിരോധിക്കാന്‍ സഹായിക്കും. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വൃക്കയില്‍ ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍, സ്‌തനാര്‍ബുദം തുടങ്ങിയവയൊക്കെ പ്രതിരോധിക്കാന്‍ സവാളയ്‌ക്ക് സാധിക്കും.

സമ്മര്‍ദ്ദം കുറയ്‌ക്കും

മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്ന ക്വര്‍സെറ്റിന്‍ സവാളയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനൊപ്പം, സവാള ചെറുതായി അരിഞ്ഞ പച്ചയ്‌ക്ക് കഴിച്ചാല്‍ ക്വര്‍സെറ്റിന്റെ ഗുണം നമുക്ക് കൂടുതലായി ലഭിക്കും.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി കോശങ്ങളെ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

ബീജത്തിന്റെ എണ്ണവും ആരോഗ്യവും വര്‍ദ്ധിപ്പിക്കും

സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്, പുരുഷ ബീജത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ബീജത്തിന്റെ എണ്ണവും ഗുണമേന്മയും വര്‍ദ്ധിപ്പിക്കാനും സവാള സഹായിക്കും.സവാള ജ്യൂസ് എന്തുകൊണ്ടും കഴിയ്ക്കുന്നത് നല്ലതാണ്.

പ്രമേഹം നിയന്ത്രിക്കും

സവാള അല്ലെങ്കില്‍ ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ക്വര്‍സെറ്റിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ ബെസ്റ്റാണ്.

മുടി വളര്‍ച്ച

ഉള്ളിനീര് മുടി വളര്‍ച്ചയ്ക്ക് അത്യുത്തമമാണ് എന്ന കാര്യവും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. മുടി വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ ഉള്ളി നീര് തലയില്‍ പുരട്ടുന്നത് ശീലമാക്കുക.

ചര്‍മ്മ സംരക്ഷണം

ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കാന്‍ സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും.മുഖക്കുരു ചികില്‍സയ്‌ക്കും സവാള ഉപയോഗിക്കുന്നത് നല്ലതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News