Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭക്ഷണത്തിൽ ചുവന്ന മുളക് ഉൾപ്പെടുത്തുന്നത് ഭക്ഷണത്തിന് എരിവും രുചിയും ലഭിക്കാനാണ്.എന്നാൽ അതിലൊതുങ്ങുന്നില്ല ചുവന്ന മുളകിന്റെ പ്രത്യേകത.ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആകാരവടിവും
നിലനിർത്താൻ സാധിക്കുമത്രേ…ഓസ്ട്രേലിയയിലെ അഡിലേഡ് യൂണിവേഴ്സിറ്റി നടതതിയ ഒരു പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇവയുടെ ഉപയോഗം ശരീരത്തിൽ അടങ്ങിയ കൊഴുപ്പിനെ കുറയ്ക്കുന്നു.
ചുവന്ന മുളക് ചേർത്ത ഭക്ഷണം കുറച്ച് കഴിക്കുമ്പോൾ തന്നെ വയറ് നിറഞ്ഞതായി തോന്നുന്നു.ഇതിലൂടെ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയുന്നു.ഇതുമൂലം ശരീരത്തിന്റെ ഭാരം കുറയ്ക്കാനും സാധിക്കുന്നു.മാത്രമല്ല ശരീരത്തിൽ കാൻസറിന് കാരണമാവുന്ന കോശങ്ങളെ നശിപ്പിക്കുന്നതിനും ചുവന്ന മുളകിന് സാധിക്കുന്നു എന്നും പഠനത്തിൽ പറയുന്നു.ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പൊണ്ണത്തടി, ഇത്തരക്കാർക്ക് ആശ്വാസമേകുന്ന തരത്തിലുള്ളതാണ് പുതിയ കണ്ടെത്തൽ
Leave a Reply