Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:55 am

Menu

Published on January 2, 2019 at 3:35 pm

മെലിയാൻ ഇനി ഡയറ്റും ജിമ്മും വേണ്ട..

reduce-weight-without-gym-dieting

തടി ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഒരേ സമയം ആരോഗ്യ പ്രശ്‌നവും സൗന്ദര്യ പ്രശ്‌നവുമാണ്. തടി വരുത്തുന്ന അപകടങ്ങള്‍, ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ചില്ലറയല്ല. തടിയ്ക്കു കാരണങ്ങള്‍ പലതാണ്. പാരമ്പര്യം മുതല്‍ ഭക്ഷണ ശീലങ്ങള്‍ വരെ ഇതില്‍ പെടും. ഇതിനു പുറമേയാണ് ഡിപ്രഷന്‍ പോലുള്ള ചിലത്, ചില മരുന്നുകള്‍, സ്ത്രീകള്‍ക്കെങ്കില്‍ പ്രസവവും പിന്നെ മെനോപോസും.

തടി കുറയ്ക്കാന്‍ കയ്യില്‍ കിട്ടുന്നതെന്തും വലിച്ചു വാരി പരീക്ഷിയ്ക്കുന്നവരുണ്ട്. കഠിനമായ ഡയറ്റും, എന്തിന് പഷ്ണി കിടന്നുള്ള പരീക്ഷണങ്ങളും ജിമ്മില്‍ ഇല്ലാത്ത കാശു നല്‍കി മണിക്കൂറുകളോളം ഉള്ള വര്‍ക്കൗട്ടുകളും ചെയ്യുന്നവരുണ്ട്. എന്നാല്‍ ഏതു തടിയേയും നിയന്ത്രിയ്ക്കാന്‍, കുറയ്ക്കാന്‍ ചില അടിസ്ഥാന കാര്യങ്ങള്‍ക്കു കഴിയുമെന്നതാണ് വാസ്തവം. നാ ചെയ്യുന്ന ചില സിംപിള്‍ കാര്യങ്ങള്‍, ചില സിംപിള്‍ സൂത്രങ്ങള്‍ ഏതു തടിയും ഒതുക്കാന്‍ സഹായിക്കും.

*പ്രാതല്‍
ആദ്യം പറയേണ്ട ഒന്നുണ്ട്. ആദ്യത്തെ ആഹാരം. പ്രാതല്‍ ഒഴിവാക്കുന്നത് ശരീരം കൊഴുപ്പു ശേഖരിച്ചു വയ്ക്കാന്‍ ഇടയാക്കും. മാത്രമല്ല, പിന്നീട് കഴിയ്ക്കുമ്പോള്‍ അമിതമായി കഴിയ്ക്കുകയും ചെയ്യും. അതുകൊണ്ട് ആരോഗ്യകരമായ പ്രാതല്‍ പ്രധാനമാണ്. അതും രാവിലെ എട്ടോടു കൂടി കഴിയ്ക്കുക.

*രാത്രി ഭക്ഷണം
രാത്രി ഭക്ഷണം രാത്രി എട്ടിനു മുന്‍പാക്കുക. നേരം വൈകിയുളള ഭക്ഷണം ദഹനം നടക്കാന്‍ ബുദ്ധിമുട്ടാകും. വയറു ചാടിയ്ക്കും. അതും ലളിതമായ ഭക്ഷണം കഴിയ്ക്കുക. ഭക്ഷണം കഴിഞ്ഞാല്‍ ഉടന്‍ കിടക്കുകയുമരുത്. ഭക്ഷണം ചെറിയ അളവില്‍ പല തവണയായി കഴിയ്ക്കുക.

*ഉറക്കവും തടിയും
ഉറക്കവും തടിയും തമ്മില്‍ എന്താണ് ബന്ധമെന്നു തോന്നുണ്ടാകും. പക്ഷേ ബന്ധമുണ്ടെന്നതാണ് വാസ്തവം. ഉറക്കം കുറയുന്നതു തടി കൂടാനുള്ള ഒരു കാരണമാണ്. ഉറക്കം കുറയുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇതാണ് തടി കൂടാന്‍ കാരണമാകുന്നത്. രാത്രി ഏറെ നേരം കഴിഞ്ഞുറങ്ങുന്നതും ഇതുപോലെ ആരോഗ്യകരമല്ല. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുകയെന്നതാണ് ഏറ്റവും നല്ലതെന്നു പറയാം.നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുക. ഇത് ഒരു പരിധി വരെ തടി നിയന്ത്രിയ്ക്കാന്‍ സഹായിക്കും. ഇതുപോലെ നല്ല ഉറക്കവും വേണം. ഉറക്കക്കുറവ് പല അസുഖങ്ങള്‍ക്കുമൊപ്പം തടി കൂട്ടുന്ന ഒന്നാണ്.

*സ്‌ട്രെസ്
ഇതു പോലെ സ്‌ട്രെസ് പോലുള്ളവയും തടി കൂടാനുള്ള കാരണമാണ്. ചിലര്‍ ടെന്‍ഷനും സ്‌ട്രെസുമെല്ലാം വരുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിയ്ക്കും. ഇതു തടി കൂടാന്‍ കാരണമാകുന്നു.

*ഉപ്പും മധുരവും എണ്ണയും
ഉപ്പും മധുരവും എണ്ണയും കഴിവതും കുറയ്ക്കുക. കാരണം ഇവയെല്ലാം തന്നെ അസുഖങ്ങള്‍ക്കൊപ്പം തടി കൂട്ടാന്‍ കാരണമാകുന്നവയാണ്. മധുരത്തിനു പകരം സ്വാഭാവിക മധുരമാകാം.

*സ്‌നാക്‌സ്
സ്‌നാക്‌സായി വറുത്തതും പൊരിച്ചതുമൊക്കെ കളഞ്ഞു വല്ല ഫ്രൂട്‌സോ പച്ചക്കറി സാലഡോ എല്ലാമാകാം. അല്ലെങ്കില്‍ ഡ്രൈ നട്‌സ് ഏറെ നല്ലതാണ്. ബദാം പോലുള്ളവ ആരോഗ്യത്തിനും തടി കുറയ്ക്കാനുമെല്ലാം ഏറെ സഹായകമാണ്.

*വെള്ളം
വെള്ളം ധാരാളം പ്രധാനം. വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, കൊഴുപ്പു പുറന്തള്ളാനും പ്രധാനമാണ്. ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ കൃത്രിമ മധുരമുള്ള പാനീയങ്ങള്‍ വേണ്ട, മധുരമിട്ടവയും വേണ്ട. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളം ശീലമാക്കുക

*വെറുംവയറ്റില്‍
വെറുംവയറ്റില്‍ എന്തു പരീക്ഷിച്ചാലും ഗുണം ഏറും. വെറും വയറ്റില്‍ തേന്‍ ചേര്‍ത്ത ചൂടു നാരങ്ങാവെള്ളം, ജീരക വെളളം, ഇഞ്ചി വെള്ളം തുടങ്ങിയ നിരവധി വഴികളുണ്ട്, തടി കുറയ്ക്കാന്‍. ഇതു പരീക്ഷീയ്ക്കാം.ഒന്നുമില്ലെങ്കില്‍ രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ഗുണം നല്‍കും. വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.

*വ്യായാമം
വലിയ വ്യായാമവും ജിമ്മും ഇല്ലെങ്കിലും നടക്കാം, ഓടാം, വീട്ടിലെ പണികളോ തോട്ടത്തിലെ പണികളോ ആകാം. മനസിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം കിട്ടും. തടിയും കുറയും.വെറുതേ കുത്തിപ്പിടിച്ചിരിയ്ക്കുന്നത് ദുര്‍മേദസിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്.

*പാസ്‌ത, ചോറ്‌
പാസ്‌ത, ചോറ്‌, വൈറ്റ്‌ ബ്രെഡ എന്നിവ ഒഴിവാക്കുക. ചുരുങ്ങിയ പക്ഷം കുറയ്ക്കുകയെങ്കിലും ചെയ്യുക. പകരം മുഴുവന്‍ ധാന്യങ്ങള്‍, അതായത് തവിടു കളയാത്ത ധാന്യങ്ങളാകാം.കാരണം കാര്‍ബോഹൈഡ്രേറ്റുകള്‍ തന്നെ. പകരം പച്ചക്കറികളും പഴവര്‍ഗങ്ങളും ശീലമാക്കാം.

*ചോറ്, അരി ഭക്ഷണം
ചോറ്, അരി ഭക്ഷണം എന്തൊക്കെ പറഞ്ഞാലും തടി കൂട്ടും. ഇതിന്റെ അളവും തവണയും കുറയ്ക്കുക. ചോറുണ്ടാല്‍ തന്നെ മട്ടയരി പോലുള്ളവ നല്ലതാണ്. ലേശം നാരങ്ങാനീര് ചേര്‍ത്തു ചോറു തയ്യാറാക്കിയാല്‍ കൊഴുപ്പു കുറയുമെന്നാണ് പറയുന്നത്. ഇതുപോലെ ചോറ് വാര്‍ത്തുപയോഗിയ്ക്കുക. വറ്റിച്ചുപയോഗിയ്ക്കരുത്. ഇതു കൊഴുപ്പു കൂട്ടും.

*സിട്രസ് പഴ വര്‍ഗങ്ങള്‍
സിട്രസ് പഴ വര്‍ഗങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി തടി കുറയ്ക്കാന്‍ സഹായിക്കും. ഓറഞ്ച്, മുസമ്പി, ചെറുനാരങ്ങ തുടങ്ങിയ പഴ വര്‍ഗങ്ങളെല്ലാം തന്നെ ഗുണം നല്‍കും. ഇവയെല്ലാം പൊതുവേ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമാണ്.

Loading...

Leave a Reply

Your email address will not be published.

More News