Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:04 am

Menu

Published on July 2, 2016 at 3:42 pm

ഗ്ലാമര്‍ വേഷത്തിന് വിമര്‍ശിച്ചവര്‍ക്ക് നടിയുടെ ചുട്ടമറുപടി…!!

regina-cassandra-opens-up-about-her-controversial-dress-at-iifa-utsavam

2016ലെ ഇഫ ഉത്സവത്തിന് തെന്നിന്ത്യന്‍ താരം രെഗിന ധരിച്ചു വന്ന വേഷത്തെ വിമർശിച്ച് വന്ന ആരാധകർക്ക് ചുട്ട മറുപടിയുമായി തെന്നിന്ത്യന്‍ താരം രെഗിന.എനിക്ക് ആത്മവിശ്വാസം ഉള്ള വേഷം ഞാന്‍ ധരിക്കും വിമര്‍ശിക്കുന്നവര്‍ പോയി പണിനോക്കു എന്നാണു രെഗിന പറഞ്ഞത്.ചടങ്ങില്‍ വ്യത്യസ്തമായി എന്തെങ്കിലും ധരിക്കണം എന്ന ചിന്തയാണ് ഇങ്ങനെ ഒരു വേഷം തിരഞ്ഞെടുക്കാന്‍ കാരണം എന്നു രെഗിന പറഞ്ഞു. ഇന്റര്‍നാഷണല്‍ താരം ജെനിഫര്‍ ലോപസ് ഇങ്ങനെയുള്ള വേഷമാണു ധരിക്കുന്നത്. അതെ സമയം ഞാന്‍ ധരിച്ചാല്‍ എല്ലാ ഭാഗവും മൂടുന്ന വസ്ത്രം ധരിക്കണം എന്ന് ആളുകള്‍ പറയും. പണ്ടൊക്കെ എന്തെങ്കിലും വേഷം ധരിയ്ക്കുമ്പോള്‍ ആളുകള്‍ എന്ത് പറയും എന്നൊക്കെ ആലോചിച്ചുള്ള ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ അത് മാറി എന്നും രെഗിന പറഞ്ഞു.എന്ത് വേഷം ധരിക്കണം എന്നത് ഓരോരുത്തരുടെ സ്വാതന്ത്രമാണ്. എന്നെ വിമര്‍ശിക്കുന്നവരോട് പോയി പണി നോക്ക് എന്നേ എനിക്ക് പറയാനുള്ളൂ- രെഗിന പറഞ്ഞു

ചടങ്ങിൽ അതിവ ഗ്ലാമറയായാണ് തെന്നിന്ത്യന്‍ ചലച്ചിത്ര താരം റെജിന കസാന്ദ്രി എത്തിയത്.ഗ്ലാമർ വേഷത്തിൽ താരം വന്നതോടെ പലരും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ത്തി.പര്‍പ്പിള്‍ നിറത്തിലുള്ള ഉടുപ്പാണ് താരം ധരിച്ചത്. പുറം ഭാഗം മുഴുവന്‍ പുറത്ത് കാണാമായിരുന്നു.പല കോണില്‍ നിന്നും വിവാദങ്ങള്‍ ഉയര്‍ന്നു വന്നതോടെയാണ് ഒടുവിൽ താരം തന്നെ നേരിട്ട് വിശദീകരണവുമായി വന്നത്.

Loading...

Leave a Reply

Your email address will not be published.

More News