Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചര്‍മ്മം വലിയുക, ചുണ്ട് വരണ്ട് പൊട്ടുക എന്നിവ മഞ്ഞുകാലത്ത് പൊതുവെ മിക്കയാളുകളും നേരിടുന്ന പ്രശ്‌നങ്ങളാണ്. ചര്‍മ്മപ്രശ്‌നങ്ങള്‍ ഏറിവരുന്ന സമയംകൂടിയാണിത്. സ്വതവേ വരണ്ട ചര്‍മ്മമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട.
ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് മഞ്ഞുകാലമായാല്‍ ചര്‍മ്മം ഏതുതരത്തിലുള്ളതാണെങ്കിലും പൊതുവെ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്ന ചുണ്ടുകള്‍ ആത്മവിശ്വാസം തന്നെ കെടുത്തുന്ന കാര്യം കൂടിയാണ്.
ഇനി ലിപ്സ്റ്റിക് സ്ഥിരമായി ഇടുന്നവരാണെങ്കിലോ, പ്രശ്‌നങ്ങള്‍ കുറേക്കൂടി രൂക്ഷമാകും. എന്നാലിതാ ഇതിന് പരിഹാര മാര്‍ഗങ്ങളുണ്ട്. ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ എന്തെല്ലാം ചെയ്യാമെന്നു നോക്കാം.
നെയ്യാണ് ചുണ്ടുകളുടെ സൗന്ദര്യത്തിന് പണ്ടുകാലത്ത് ആളുകള്‍ ആശ്രയിച്ചിരുന്ന വസ്തു. ലിപ് ഗ്ലോ പോലെയാണ് അവര്‍ നെയ്യ് ഉപയോഗിച്ചിരുന്നത്. ഒന്നാന്തരമൊരു ഔഷധക്കുഴമ്പാണ് നെയ്യ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ റോസിതളുകള്‍ ചതച്ച് അതിന്റെ നീര് നെയ്യില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കും.
ചുണ്ടില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന ഒന്നാണ് തേന്‍. കിടക്കുന്നതിന് മുന്‍പ് കുറച്ചു നേരം ചുണ്ടില്‍ തേന്‍ പുരട്ടിയിടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായകമാണ്. മാത്രമല്ല ചുണ്ടില്‍ തേന്‍ പുരട്ടി മുപ്പത് മിനിട്ടിന് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരസുന്നത് ചുണ്ടിലെ മൃതചര്‍മ്മത്തെ നീക്കാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.
വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ ഒന്നാണ് നാരങ്ങാനീര്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്.
ലാക്ടിക് ആസിഡ് അടങ്ങിയിട്ടുള്ള പാലും ചുണ്ടിന്റെ ഇരുളിമയകറ്റാന്‍ സഹായകമാണ്. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്‍പം പാല്‍ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം വീണ്ടും ബ്രഷ് കൊണ്ട് ഉരസിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.
നാച്വറല്‍ കണ്ടീഷ്ണര്‍ എന്നറിയപ്പെടുന്ന ഒലിവ് ഓയിലും വരണ്ട ചര്‍മ്മത്തിന് നല്ലൊരു പ്രതിവിധിയാണ്. ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് ചുണ്ടിന് ആവശ്യമായ പോഷണം നല്‍കാന്‍ സഹായിക്കും.
Leave a Reply