Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലയാലുകളും പറയാറുള്ള ഒരു പ്രശ്നമാണ് തലക്കറക്കം.തലക്കറക്കം വരുമ്പോൾ രോഗിക്ക് രോഗിയുടെ ചുറ്റുപാടും കറങ്ങുകയോ രോഗി കറങ്ങുകയോ ചെയ്യുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. ചിലപ്പോള്‍ ആഘാതത്തിനും, അസ്വസ്ഥതയും, നിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം എന്നിവയൊക്കൊക്കെ തലക്കറക്കത്തിന് കാരണമായേക്കാം. ചെവിക്ക് ഇന്‍ഫക്ഷന്‍ വരുമ്പോൾ ,രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ അല്ലെങ്കില്‍ കൂടുമ്പോള്‍, പ്രമേഹം ഉണ്ടാകുമ്പോള്‍, ബ്രൊയ്ന്‍ ട്യൂമര്‍, തലയ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍, കൊളസ്‌ട്രോള്‍ അളവ് കൂടുമ്പോള്‍ ഇങ്ങനെ പല കാരണങ്ങളാൽ തലക്കറക്കം ഉണ്ടാകാൻ സാധ്യതയുണ്ട്.
–
–
ഭൂരിഭാഗം തലകറക്കരോഗങ്ങളും കൃത്യമായ രോഗ ലക്ഷണങ്ങളുടെയും പ്രാഥമിക പരിശോധനയിലൂടെയും മനസിലാക്കാൻ കഴിയും എങ്കിലും ചില പ്രത്യേകതരത്തിലുള്ള, അതായത് ശരീര ഭാഗങ്ങളുടെ ബലക്കുറവ് മറ്റ് ഇന്ദ്രീയങ്ങളുടെ പ്രവർത്തനത്തിലുള്ള കുറവ് എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തലചുറ്റലുകൾക്ക് വിശദമായ പരിശോധനകൾ വേണ്ടി വരും. തലക്കറക്കം ഉണ്ടാകുമ്പോൾ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പ വഴികളുണ്ട്.
–
–
1.തലക്കറക്കം ഉണ്ടാകുമ്പോൾ അഞ്ച് മിനിറ്റ് നേരം ഏതെങ്കിലും ഒരു വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതു വഴി ചിലപ്പോൾ തലക്കറക്കം ഇല്ലാതായേക്കാം.
2.ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുമ്പോഴും ചിലരിൽ തലക്കറക്കം ഉണ്ടാകാറുണ്ട്. ഈ സമയം തളര്‍ച്ചയും ശരീരത്തിന് ബാലന്‍സ് കിട്ടാതെയൊക്കെ വരും.അതിനാൽ തലകറക്കം തോന്നുമ്പോള്‍ ഉടൻ തന്നെ നാല് ഗ്ലാസ് പച്ചവെള്ളം കുടിക്കുക.
3.തലകറക്കത്തിന്റെ ലക്ഷണങ്ങളെ പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിവുള്ളവയാണ് ഗിന്‍ക്കോ ബിലോബ എന്ന ഔഷധച്ചെടി. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
–
4.തലക്കറക്കം ഉണ്ടാകുമ്പോൾ ഛര്‍ദ്ദിയും ഓക്കാനവുമൊക്കെ ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കാൻ ഇഞ്ചി ടീ കുടിക്കുന്നത് നല്ലതാണ്. ഇഞ്ചി രക്തപ്രവാഹത്തെ നല്ല രീതിയിലാക്കും.
5. തലവേദന, ഓക്കാനം, മയക്കം എന്നിവയോട് കൂടിയ തലക്കറക്കം ഇല്ലാതാക്കാൻ ഉപ്പോ, കുരുമുളകോ ചേര്‍ത്ത ചെറുനാരങ്ങ ജ്യൂസ് കുടിക്കുക.ഇത് തലക്കറക്കം മാറാൻ സഹായിക്കും.
6.തലക്കറക്കം ഉണ്ടായാൽ ഉടൻ തന്നെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. നില്‍ക്കുമ്പോള്‍ തലമുതല്‍ കാല്‍ വരെ നിങ്ങളുടെ രക്തം കുറയുകയാണ് ചെയ്യുന്നത്.
–
–
7.ദിവസവും രാവിലെ ചൂടുപാലില്‍ ബദാം പൊടി ചേർത്ത് കുടിക്കുക. ഇത് നിങ്ങള്‍ക്കുണ്ടാകുന്ന ക്ഷീണം, തളര്‍ച്ച, തലവേദന എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. ബദാമിൽ ഫാറ്റി ആസിഡ്, വൈറ്റമിന്‍, മിനറല്‍സ് എന്നീ പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.
8. ഏലക്ക പൊടിയില്‍ അല്‍പം എള്ളെണ്ണ ചേര്‍ത്ത മിശ്രിതം തലയിൽ പുരട്ടുന്നത് തലകറക്കം പെട്ടെന്ന് മാറ്റാൻ സഹായിക്കും.കാരണം ഇത് തലയില്‍ കൂടുതല്‍ രക്തം പ്രവഹിക്കാന്‍ സഹായിക്കും.
–
–
9.ഓക്കാനത്തിനും ക്ഷീണം തോന്നുന്നതിനും സെലറി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
10.വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക ജ്യൂസ് തലകറക്കത്തിനും ഓക്കാനത്തിനും ഛര്‍ദ്ദിക്കുമുള്ള ഒന്നാന്തരം മരുന്നാണ്.
Leave a Reply