Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്യാൻസർ പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയുന്ന കണ്ടെത്തലുമായി ഗവേഷകർ രംഗത്ത്
ഇന്ന് മനുഷ്യന്‍ ഏറ്റവും ഭയത്തോടു കൂടി കാണുന്ന രോഗങ്ങളിലൊന്നാണ് അര്‍ബുദം. ഓരോ വര്‍ഷവും എട്ടുലക്ഷത്തോളം പേര്‍ പുതുതായി ക്യാന്‍സര്‍ രോഗികളാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്യാന്‍സര്‍ എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്നതിന്‍റെ യഥാര്‍ത്ഥ കാരണങ്ങളെപ്പറ്റി വൈദ്യശാസ്ത്രത്തിന് ഇന്നേവരെ കണ്ടെത്താനായിട്ടില്ല. മിക്കവാറും ക്യാൻസറുകൾ അവസാനഘട്ടത്തിലെത്തുമ്പോഴാണ് പലരും തിരിച്ചറിയുന്നത്.
–

–
എന്നാൽ ഇനി ക്യാൻസർ എന്ന മാരക രോഗത്തെ ഭയക്കേണ്ട. ക്യാൻസർ എന്ന മാരകരോഗത്തെ വേരോടെ നശിപ്പിക്കാൻ കഴിയുന്ന തന്മാത്രകളെ ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞു. അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ക്യാൻസർ രോഗത്തിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിച്ച് അതുവഴി ട്യൂമറിന്റെ വളർച്ചയെ പ്രതിരോധിക്കാൻ കഴിയുന്നതുമായ 6-തയോ2-ഡിഓക്സിഗ്വാനോസിന്‍ (6-തയോഡ് ജി) എന്ന തന്മാത്രയെ കണ്ടെത്തിയത്.
–

–
എലികളിൽ പരീക്ഷിച്ച് വിജയിച്ച ഈ ഗവേഷണത്തിന്റെ വിശദമായ റിപ്പോർട്ട് ‘കാന്‍സര്‍ ഡിസ്കവറി’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാൻസർ കോശങ്ങളുടെ ജൈവ വളർച്ചയെ ആണ് 6-തയോഡ് ജി എന്ന തന്മാത്ര ബാധിക്കുന്നത്. ക്രോമോസോമുകളുടെ ടീലോമർ എന്ന ഭാഗമാണ് ഈ ജൈവ ചക്രത്തെ നിയന്ത്രിക്കുന്നത്. ടീലോമറുകളുടെ നീളം നഷ്ടപ്പെട്ടുകൊണ്ടിരുന്നാൽ ആ കോശത്തിന് നാശം സംഭവിക്കും.
–

–
ക്യാൻസറുമായി ബന്ധപ്പെട്ട മിക്ക ഗവേഷണങ്ങളിലും ടീലോമറുകളുടെ പ്രവർത്തനത്തെ എങ്ങനെ തടയുമെന്നതിന് കൂടുതൽ ഊന്നൽ കൊടുക്കാറുണ്ട്. അതിനാൽ 6-തയോഡ് ജിക്ക് ടീലോമറെയ്സിന്റെ പ്രവർത്തനങ്ങളെ തടയാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.
–
Leave a Reply