Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 7:18 pm

Menu

Published on February 1, 2019 at 12:06 pm

മുടിയിലെ താരൻ അകറ്റി മുടി വളരാനുള്ള വഴി വീട്ടിൽ തന്നെ..!!

rice-water-for-skin-and-hair-care

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. ചര്‍മം സുന്ദരമാകാന്‍ മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. കഞ്ഞിവെള്ളം സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. മുഖക്കുരു ഇല്ലാതാക്കാനും മുടിയുടെ ആരോഗ്യത്തിനും ചര്‍മത്തിനും കഞ്ഞിവെള്ളം ബെസ്റ്റാണ്.

ചര്‍മം തിളക്കമുള്ളതാക്കും

മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കഞ്ഞിവെള്ളം മുന്നില്‍ തന്നെയാണ്. ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങള്‍ക്കും കഞ്ഞിവെള്ളം സഹായിക്കുന്നു.

കണ്ടീഷണര്‍

ഷാംപൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകൂ. ഇത് മുടി വളരാനും മൃദുലമാകാനും സഹായിക്കും.

മുടി പൊട്ടാതെ സംരക്ഷിക്കും

മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആഴ്ചയില്‍ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ തന്നെ മാറ്റം പ്രകടമാവും

മുടി വളരാന്‍

മുടി വളരാന്‍ പല വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ. കഞ്ഞിവെള്ളം കൊണ്ട് എല്ലാ വിധത്തിലുള്ള മുടിയുടെ പ്രശ്‌നത്തിന് പരിഹാരം കാണാം. മുടി ആരോഗ്യത്തോടെ തഴച്ച് വളരാന്‍ സഹായിക്കും.

താരന്‍ 

ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ് താരന്‍. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും. ടോണിക്കിനു പകരമായി കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News