Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:41 am

Menu

Published on November 8, 2013 at 10:45 am

ഒന്നാം ടെസ്റ്റ്:രോഹിതിനും അശ്വിനും സെഞ്ച്വറി

rohit-debut-ton-ashwin-fifty-lift-india

കൊല്‍ക്കത്ത:വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിതിനും അശ്വിനും സെഞ്ചുറി.ആറ് വിക്കറ്റിന് 376 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിംഗസ് സ്‌ക്കോര്‍ 234 റണ്‍സാണ്. 166 പന്തില്‍ നിന്ന് 102 റണ്‍സുമായി അശ്വിനും 246 പന്തില്‍ നിന്നും 139 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ഇന്ത്യക്ക് വേണ്ടി ബാറ്റിംഗ് തുടരുന്നത്.വിന്‍ഡീസിന്റെ താരതമ്യേന ദുര്‍ബലമായ സ്‌ക്കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കം പിഴച്ചുവെങ്കിലും ആറാം വിക്കറ്റിലും ഏഴാവിക്കറ്റിലുമുണ്ടായ കൂട്ടുകെട്ടുകളാണ് ആശ്വാസമായത്.ആറാം വിക്കറ്റില്‍ നായകന്‍ ധോനിയുമായി ചേര്‍ന്ന് രോഹിത് ശര്‍മയാണ് ഇന്ത്യക്ക് വേണ്ടി ചെറുത്തു നില്‍പ്പ് തുടങ്ങിയത്.വടവാങ്ങല്‍ പരമ്പര കളിക്കുന്ന ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേതടക്കം 5 വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായതിന്റെ ആഘാതത്തില്‍ നിന്നാണ് രോഹിത് ഇന്ത്യയെ കരകയറ്റിയത്. പിന്നീട് ധോനി പുറത്തായെങ്കിലും അശ്വിനുമായി ചേര്‍ന്ന് രോഹിത് പോരാട്ടം തുടര്‍ന്നു.കും മുമ്പ് മുരളി വിജയും (26) പിന്നാലെ ചേതേശ്വര്‍ പൂജാര (17),സചിന്‍ ടെണ്ടുല്‍കര്‍ (10),വിരാട് കോഹ്ലി (3) എന്നിവര്‍ പുറത്തായതോടെ വന്‍ തകര്‍ച്ചയുടെ വക്കിലായി ഇന്ത്യ.ആദ്യദിനത്തില്‍ മുഹമ്മദ് ഷമിയെന്ന അരങ്ങേറ്റക്കാരന്‍ ബൗളിങ്ങില്‍ വിസ്മയിപ്പിച്ചതിനു പിന്നാലെയാണ് രോഹിതിന്‍െറ മിന്നുന്ന പ്രകടനം.സചിന്‍ ടെണ്ടുല്‍കറിനായി തുടിച്ച അനേകായിരം ഹൃദയങ്ങളിലേക്കായിരുന്നു രോഹിത് ശര്‍മയെന്ന തുടക്കക്കാരന്‍െറ അരങ്ങേറ്റം.വിക്കറ്റൊന്നും വീഴാതെ 37 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് ഓപണര്‍ ശിഖര്‍ ധവാനെയാണ്. 23 റണ്‍സെടുത്ത ധവാനെ ഷില്ലിങ്ഫോഡ് കുറ്റിപിഴുത് ക്രീസിനു പുറത്താക്കി.അധികം വൈശേഷമത്തെിയ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സ്വതസിദ്ധമായിരുന്നു രോഹിതിന്‍െറ ബാറ്റിങ്ങ്.13 പന്തുകള്‍ നേരിട്ട ശേഷം മാത്രമേ കരിയറിലെ ആദ്യ ടെസ്റ്റ് റണ്‍സിന് മുതിര്‍ന്നുള്ളൂ. ഏതാനും ദിവസം മുമ്പ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി കുറിച്ച രോഹിതിന്‍െറ മറ്റൊരു മുഖം. ക്യാപ്റ്റന്‍ എം.എസ്.ധോണിക്കൊപ്പം (42) 73 റണ്‍സിന്‍െറ കൂട്ടുകെട്ടില്‍ ഇന്ത്യയെ പിടിച്ചുനിര്‍ത്തി.ഷില്ലിങ്ഫോഡ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടിനോ ബെസ്റ്റും ഷെല്‍ഡണ്‍ കോട്റലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Loading...

Leave a Reply

Your email address will not be published.

More News