Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:48 am

Menu

Published on January 10, 2017 at 6:33 pm

ബുള്ളറ്റ് പ്രേമികള്‍ റെഡിറ്റ്ച്ച് ബുള്ളറ്റുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

royal-enfield-classic-350-redditch-series-re-classic

റോയല്‍ എന്‍ഫീല്‍ഡ് എന്ന് പറഞ്ഞ് തുടങ്ങുമ്പോഴേ നമ്മുടെ വായിലേക്ക് ബുള്ളറ്റ്  എന്ന വാക്ക്  അറിയാതെ ഓടിയെത്തും. ബുള്ളറ്റുകള്‍ക്ക് ഇന്ന് ഏറെ ജനപ്രീതിയുണ്ട്. വിവിധയിടങ്ങളില്‍ ബുള്ളറ്റ് ക്ലബ്ബുകളും മറ്റും ഒരുങ്ങുന്ന കാലമാണിത്.

എന്നാല്‍ ഈ ബുള്ളറ്റ് പ്രേമികള്‍ റെഡിറ്റ്ച്ച് ബുള്ളറ്റുകളെപ്പറ്റി കേട്ടിട്ടുണ്ടോ? ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡ്, റോയല്‍ എന്‍ഫീല്‍ഡിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ ഒരു ചെറു പട്ടണമാണ് റെഡിറ്റ്ച്ച് എന്നു പറയുന്നത്.

മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണത്തില്‍ പാരമ്പര്യമുള്ള വടക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു നഗരം. ഇവിടെയുള്ള റോയല്‍ എന്‍ഫീല്‍ഡ് പ്ലാന്റില്‍ നിന്ന് 1950ല്‍ ആദ്യമായി പുറത്തിറങ്ങിയ മോട്ടോര്‍ സൈക്കിളുകള്‍ക്ക് വമ്പിച്ച സ്വീകാര്യതയായിരുന്നു. ഇവ ഒരു കാലത്ത് യുവാക്കളുടെ ഹരവുമായിരുന്നു.

ഇതിന്റെ ചുവടുപിടിച്ച് രണ്ടാംലോക മഹായുദ്ധാനന്തര കാലത്തെ ഈ ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിളുകളുടെ മാതൃകയില്‍ പുതിയ സൃഷ്ടിക്ക് ഒരുങ്ങുകയാണിപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്.

ഇതിനു മുന്നോടിയായി തങ്ങളുടെ ജനപ്രിയമോഡലായ ക്ലാസിക്ക് 350ന്റെ മൂന്നു റെഡിറ്റ്ച്ച് സീരീസ് പതിപ്പുകളാണ് കമ്പനി പുറത്തിറക്കാനൊരുങ്ങുന്നത്.

റെഡിറ്റ്ച്ച് റെഡ്, റെഡിറ്റ്ച്ച് ഗ്രീന്‍, റെഡിറ്റ്ച്ച് ബ്‌ളൂ എന്നിവയാണ് മൂന്നു മോഡലുകള്‍. റെഡിറ്റ്ച്ചിലെ പ്ലാന്റില്‍ നിന്നും ആറരപ്പതിറ്റാണ്ടുകള്‍ക്കപ്പുറം പുറത്തിറങ്ങിയ നിറഭേദങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ബുള്ളറ്റുകളുടെ വരവ്.

റോയല്‍ എന്‍ഫീല്‍ഡിന്റെ 346 സി.സി സിങ്കിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്‍ജിന്‍ 19.8 ബി.എച്ച്.പി കരുത്തും 28 എന്‍.എം ടോര്‍ക്കും പ്രധാനം ചെയ്യും.

മുന്‍ പിന്‍ മഡ്ഗാര്‍ഡുകള്‍, ഹെഡ്‌ലൈറ്റ് കേസിങ്, ഫ്യുവല്‍ ടാങ്ക് ഓവല്‍ ടൂള്‍ ബോക്‌സ്, എക്‌ഹോസ്റ്റ് ഫിന്‍സ്, സ്പീഡോമീറ്റര്‍ ഡയല്‍, സിംഗിള്‍ സീറ്റ് സ്പ്രിങ് സാഡില്‍, ടെയ്ല്‍ ലൈറ്റ് അസംബ്ലി, ഹെഡ്‌ലാമ്പ് ക്യാപ് എന്നിവയും പുതിയ ബുള്ളറ്റിന്റെ രൂപത്തിലെ സവിശേഷതകളാണ്.

1,46,093 രൂപയാണ് ഡല്‍ഹിയില്‍ വാഹനത്തിന്റെ ഓണ്‍റോഡ് വില.

Loading...

Leave a Reply

Your email address will not be published.

More News