Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍: കമ്പ്യൂട്ടറിനു മുന്നിൽ കൂടുതൽ സമയം ഇരിക്കുന്നവരിൽ പേശീസംബന്ധ അസുഖമായ റിപ്പീറ്റേറ്റീവ് സ്‌ട്രെയ്ന്‍ ഇന്‍ജുറിക്ക്(RSI) സാധ്യതയുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.ഒരേ അവസ്ഥയില്‍ ഇരുന്നുള്ള തുടര്‍ച്ചയായ ജോലിയാണ് ഈ രോഗം ഉണ്ടാകാൻ കാരണമാകുന്നത്.മിക്ക ഐ.ടി. കമ്പനികളിലുമുള്ളവരുടെയും ജോലിസമയം 14 മുതല്‍ 16 മണിക്കൂര്‍ വരെയാണ്.ഇവർ തുടർച്ചയായി ഇരുന്നു കൊണ്ടുള്ള ജോലി ചെയ്യുന്നവരാണ്. അതിനാൽ ഇത്തരക്കാരിൽ ആര്‍.എസ്.ഐ.എന്ന രോഗമുണ്ടാകാൻ കാരണമാകുന്നു.കഴുത്തിനും തോളിനും വരുന്ന നീര്‍വീഴ്ചയും വേദനയുമാണ് ഇതിൻറെ ആദ്യലക്ഷണങ്ങള്‍. ചിലര്‍ക്ക് കൈവിരലുകളില്‍ തരിപ്പ് അനുഭവപ്പെടുന്നതും ആര്‍.എസ്.ഐ.യുടെ ലക്ഷണമാണ്.ഈ രോഗലക്ഷണവുമായി ചികിത്സയ്‌ക്കെത്തിയ 20 മുതല്‍ 30 വയസ്സിനുള്ളിലുള്ളവര്‍ക്ക് ആര്‍.എസ്.ഐ. ആണെന്ന് ആസ്പത്രിയിലെ സീനിയര്‍ എല്ലുരോഗ വിദഗ്ധന്‍ ഡോ. എസ് സോമണ്ണ പറഞ്ഞു. ഇവരിൽ മിക്കയാളുകളും ഐ.ടി കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്.ആഴ്ചയിൽ 20 പേരെങ്കിലും ഈ രോഗത്തിന് ചികിത്സ തേടി എത്താറുണ്ടെന്ന് ഡോ. സോമണ്ണ പറഞ്ഞു.മൂന്നാഴ്ച മുതല്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുന്നതാണ് ഇവയുടെ ലക്ഷണങ്ങള്‍. ഇത് ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഈ രോഗം ഗൗരവപ്രശ്‌നങ്ങളിലേക്ക് നീങ്ങും. ആര്‍.എസ്.ഐ.ക്ക് മരുന്നുകളെക്കാൾ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള വ്യായാമവും ഫിസിയോതെറാപ്പിയുമാണ് ഏറ്റവും ഉചിതം.
Leave a Reply