Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ഇന്ന് 42ാം പിറന്നാള്‍. നിരവധി പേരാണ് സോഷ്യല്‍ മീഡിയ വഴിയും മറ്റും സച്ചിന് പിറന്നാള്‍ ആശംസ നേര്‍ന്നത്. മുംബൈയില്‍ 1973 ഏപ്രില്‍ 24നാണ് സച്ചിന്‍ ജനിച്ചത്. 1989 നവംബര്‍ 15ന് പതിനാറാം വയസ്സില്‍ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ അരങ്ങേറി. പിന്നീടിങ്ങോട്ട് ഒരു ക്രിക്കറ്റ് താരത്തിനും സ്വപ്‌നം കാണാനാകാത്ത നേട്ടമാണ് സച്ചിന്‍ കരിയറില്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ വിരമിച്ചിട്ടു 16 മാസങ്ങളായെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇന്നും സച്ചിനു വലിയ സ്ഥാനമാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികളും 30000ത്തിലേറം റണ്‍സുമുള്ള ഏകതാരമാണ് സച്ചിന്‍.42 വയസ് തികയുന്ന സച്ചിന്‍ ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ ഇന്ന് അംഗമാകും.2013 ലെ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയോടെയാണു സച്ചിന്‍ കളിക്കളത്തോടു വിടപറഞ്ഞത്. കഴിഞ്ഞ ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന സച്ചിന്‍ തന്റെ ആത്മകഥ പ്ലെയിങ് ഇറ്റ് മൈ വേ നവംബറില്‍ പുറത്തിറക്കിയിരുന്നു. ഇത് വൻ തോതിൽ വിറ്റഴിയുകയും ചെയ്തു.
Leave a Reply