Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:തന്റെ കഴിവ് കൊണ്ട് മാത്രമല്ല, മാന്യമായ പെരുമാറ്റം കൊണ്ടും പ്രശസ്തനാണ് ലോക ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കർ. എന്നാല്‍ സഹികെട്ടാല്‍ സച്ചിനും പ്രതികരിക്കും. ബ്രിട്ടീഷ് എയര്‍വേസിന്റെ മോശം സേവനത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ചാണ് സച്ചിന്‍ രംഗത്തെത്തിയത്.
സീറ്റുകള്‍ ലഭ്യമായിട്ടും കുടുംബത്തെ തഴഞ്ഞ ബ്രിട്ടീഷ് എയര്‍വേസിന്റെ നടപടിയെ കുറ്റപ്പെടുത്തിയ സച്ചിന്‍ ദേഷ്യത്തോടെയും നിരാശയോടെയുമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ട്വിറ്ററില്‍ കുറിച്ചു. ലഗേജുകള്‍ വഴിമാറ്റിവിട്ട് മോശം സേവനം കാഴ്ചവച്ച എയര്‍വേസിന്റെ സ്വഭാവ ദൂഷ്യത്തെയും സച്ചിന്‍ വിമര്‍ശിച്ചു.
ട്വീറ്റ് എത്തി നിമിഷങ്ങള്‍ക്കകം പ്രശ്‌നം ആരാധകര്‍ ഏറ്റെടുത്തു. ഇതോടെ നിവൃത്തിയില്ലാതെ മാപ്പപേക്ഷയുമായി ബ്രിട്ടീഷ് എയര്‍വേസും രംഗത്തെത്തി. സച്ചിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച ബ്രിട്ടീഷ് എയര്‍വേസ്, താരത്തിനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് തലയൂരി. ഓള്‍ സ്റ്റാര്‍ ക്രിക്കറ്റിലെ അവസാന ട്വന്റി20 മത്സരവുമായി ബന്ധപ്പെട്ട് നിലവില്‍ ലോസ് ഏഞ്ചെല്‍സിലാണ് സച്ചിന്‍.
Leave a Reply