Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:34 pm

Menu

Published on November 6, 2013 at 10:02 am

സച്ചിന്റെ വിടവാങ്ങല്‍ പരമ്പരയ്‌ക്ക് ഇന്നു തുടക്കം

sachins-farewell-india-windies-in-unique-face-off

കൊല്‍ക്കത്ത:ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന് ഇന്ന് തുടക്കമാകുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന്‍െറ ശ്രദ്ധ മുഴുവന്‍ സചിനിലാണ്.ഈഡനില്‍ സച്ചിന്റെ 199-ാം ടെസ്‌റ്റ് മത്സരമാണിത്‌.രോഹിത്‌ ശര്‍മ്മയും ഷമീം മുഹമ്മദും ഇന്ന്‌ ടെസ്‌റ്റില്‍ അരങ്ങേറ്റം നടത്തുന്നുവെന്ന പ്രത്യേകതയും ഈ ടെസ്‌റ്റിനുണ്ട്‌. മുംബൈയില്‍ നിന്നുളള രോഹിതിന്‌ സച്ചിനാണ്‌ ടെസ്‌റ്റ് ക്യാപ്‌ നല്‍കിയത്‌.രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മുംബൈ വിജയത്തിലേക്ക് നയിച്ച് ആഭ്യന്തര ക്രിക്കറ്റിലെ വിടവാങ്ങല്‍ ഉജ്ജ്വലമാക്കിയ സചിന്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ വിജയത്തിലത്തെിച്ച് പാഡഴിക്കാനാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരത്തിന്‍െറ വിടവാങ്ങല്‍ വാര്‍ത്ത കൊണ്ട് ഒരു ടെസ്റ്റ് പരമ്പര ഇത്രയേറെ ശ്രദ്ധയാകര്‍ഷിക്കുന്നത്.സചിന്‍െറ അവസാന മത്സരങ്ങളിലൊന്നിന് സാക്ഷികളാവാന്‍ ആരാധകര്‍ക്ക് പുറമെ വിവിധ മേഖലകളില്‍നിന്നുള്ള പ്രശസ്ത വ്യക്തിത്വങ്ങള്‍ ഇന്ന് ഈഡനിലേക്കൊഴുകും.
പരമ്പരയിലെ ആദ്യമത്സരത്തിന് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയായി പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ പശ്ചിമബംഗാളിലാകെ സചിന്‍ അലയടിക്കുകയായിരുന്നു.അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് ലഭിച്ച അസുലഭാവസരം ഭംഗിയാക്കാനുള്ള ഒരുക്കത്തിലാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും പിന്നണിയാളുകളും.ഈഡനിലെ അവസാന വിരുന്നില്‍ സചിന്‍ തങ്ങള്‍ക്കായി കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടുമെന്നാണ് കൊല്‍ക്കത്തയുടെ വിലയിരുത്തല്‍. എന്നാല്‍, കഴിഞ്ഞ മത്സരങ്ങളില്‍ സചിന്‍ അത്ര ഫോമിലായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.കഴിഞ്ഞ രണ്ട് വര്‍ഷത്തെയും പത്തുമാസത്തെയും കണക്കു പരിശോധിക്കുമ്പോള്‍ 39 ഇന്നിങ്സുകളില്‍ ഇറങ്ങിയ സചിന് ഒരു സെഞ്ച്വറി പോലും അടിക്കാനായിട്ടില്ല.അവസാന 20 ഇന്നിങ്സുകളില്‍ എടുത്തുപറയാനുള്ളത് രണ്ട് അര്‍ധശതകങ്ങള്‍ മാത്രമാണ്.കൂടുതല്‍ സെഞ്ച്വറി നേടിയ താരം,കൂടുതല്‍ മത്സരങ്ങള്‍, കൂടുതല്‍ റണ്‍സ് എന്നിങ്ങനെ ക്രിക്കറ്റിലെ നാഴികക്കല്ലുകളോരോന്നായി പിന്നിട്ട സചിനില്‍നിന്ന് ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തിനാണ് ഇന്നുമുതല്‍ ഈഡന്‍ കാത്തിരിക്കുന്നത്.ഈഡനില്‍ പുതുതായി നിര്‍മിച്ച പിച്ചിന്‍െറ സ്വഭാവം മത്സരഗതിയെ ഏറെ നിയന്ത്രിക്കുമെന്നാണ് വിലയിരുത്തല്‍.കഴിഞ്ഞ വര്‍ഷത്തെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ശേഷം ഒരു രഞ്ജി ട്രോഫി മത്സരമല്ലാതെ കാര്യമായ മത്സരങ്ങളൊന്നും നടന്നിട്ടില്ല.പേസില്‍ ഇശാന്ത് ശര്‍മക്കും ഉമേഷ് യാദവിനും പിന്നാലെ മുഹമ്മദ് ഷമിയും ഭുവനേഷ് കുമാറും ചേര്‍ന്നായിരിക്കും ഇന്ത്യക്കായി ന്യൂബാള്‍ കൈകാര്യം ചെയ്യുക.ആര്‍. അശ്വിനും പ്രഗ്യാന്‍ ഓജയുമാണ് പ്രധാന സ്പിന്നര്‍മാര്‍.വിന്‍ഡീസ് നിരയില്‍ കെമറോഷ്,ഷെയിന്‍ ഷില്ലിങ് എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് പരിശീലനമത്സരത്തില്‍നിന്ന് വിട്ടുനിന്നിരുന്നുവെങ്കിലും ഈഡനില്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നാണ് കോച്ച് ഒട്ടിസ് ഗിബ്സന്‍ സൂചിപ്പിച്ചത്.ഓപണിങ്ങിലിറങ്ങുന്ന വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയിലിനെ തളക്കുന്നതായിരിക്കും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുള്ള പ്രധാന വെല്ലുവിളി.മധ്യനിരയില്‍ പരിചയസമ്പന്നനായ ശിവനരേന്‍ ചന്ദര്‍പോളിന് ഇന്ത്യക്കെതിരെ മികച്ച റെക്കോഡാണുള്ളത്.അദ്ദേഹത്തിന്‍െറ 28 സെഞ്ച്വറികളില്‍ ഏഴെണ്ണം ഇന്ത്യക്കെതിരെയായിരുന്നു.സച്ചിന്റെ ഇരുന്നൂറാമത്തെയും അവസാനത്തെയും ടെസ്‌റ്റ് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ്‌ നടക്കുക.അവസാന മത്സരം ഹോംഗ്രൗണ്ടില്‍ തന്നെയാവണമെന്ന്‌ സച്ചിന്‍ ആഗ്രഹിച്ചിരുന്നു.അതേസമയം,എക്കാലത്തും സച്ചിന്റെ പിന്നില്‍ ഉറച്ചുനിന്നിട്ടുള്ള കാണികളാണ്‌ ദേവസ്‌പര്‍ശം കാത്ത്‌ ഈഡന്‍ ഗാര്‍ഡന്‍സിന്റെ ഗാലറിയില്‍ കാത്തിരിക്കുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News