Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:03 am

Menu

Published on October 25, 2016 at 3:27 pm

നടിയുടെ അഹങ്കാരം സഹിക്കാവുന്നതിലുമപ്പുറം;സായ് പല്ലവിയെ സംവിധായകര്‍ ഒഴിവാക്കുന്നു

sai-pallavi-stumps-film-makers-with-her-set-of-conditions

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് സായ് പല്ലവി. ഡോക്ടർ പഠനം പൂർത്തിയാക്കി സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന സായ് പല്ലവി. കലിയ്ക്ക് ശേഷം സായി പല്ലവിയ്ക്ക് ഒരുപാട് വലിയ വലിയ പ്രൊജക്ടുകള്‍ വന്നിരുന്നു. എന്നാല്‍ നല്ല കുറേ അവസരങ്ങള്‍ താരത്തിന് നഷ്ടപ്പെട്ടമായി.ഇതിന് കാരണം  സായി പല്ലവിയുടെ പിടിവാശിയാണെന്നാണ് കേള്‍ക്കുന്നത്.

സായി പല്ലവി തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടാല്‍ പിന്നെ നീണ്ട ഒരു നിബന്ധനകളുടെ ലിസ്റ്റ് ഇറക്കും . ഈ നിബന്ധനകള്‍ പലപ്പോഴും സംവിധായകര്‍ക്ക് പാരയാകുന്നു എന്നും ഇക്കാരണത്താല്‍ നടിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്നുമാണ് കേള്‍ക്കുന്നത്.

sai-pallvi

ഗ്ലാമര്‍ വേഷങ്ങളൊന്നും സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള ഡയലോഗുകള്‍ ഒഴിവാക്കണം, ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുന്‍കൂട്ടി അറിയിക്കണം… എന്നൊക്കെയാണത്രെ നിബന്ധനകള്‍.

സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സന്താനത്തിന്റെ നായികയായി സായി പല്ലവി എത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കരാര്‍ ഒപ്പിടുന്നതിന് മുമ്പുള്ള നടിയുടെ ചില നിബന്ധനകള്‍ അണിയറപ്രവര്‍ത്തകരെ പ്രതിസന്ധിയില്‍ ആക്കിയിരിയ്ക്കുകയാണെന്നാണ് അറിയുന്നത്.

sai-pallavi

മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്ര് വെളിയിടൈ എന്ന ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി ആദ്യം ക്ഷണിച്ചത് സായി പല്ലവിയെ ആയിരുന്നു. എന്നാല്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വന്നതോടെ സായിയ്ക്ക് ആ അവസരം നഷ്ടപ്പെട്ടു. പിന്നീട് അജിത്ത് ചിത്രത്തിലേക്ക് വിളിച്ചുവെങ്കിലും, തെലുങ്കില്‍ ചെയ്യുന്ന ചിത്രങ്ങളുടെ തിരക്ക് കാരണം അതും നടിയ്ക്ക് നഷ്ടപ്പെട്ടു. വരുൺ തേജ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

sai-post

Loading...

Leave a Reply

Your email address will not be published.

More News