Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2026 12:45 pm

Menu

Published on April 13, 2015 at 10:24 am

വനിത ഡബ്ള്‍സില്‍ സാനിയ മിർസയ്ക്ക് ഒന്നാം റാങ്ക്

sania-mirza-climbs-to-top-of-doubles-ranking

ചാള്‍സ്റ്റണ്‍ : വനിത ഡബിള്‍സില്‍ ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് ഒന്നാം റാങ്ക്. ഫാമിലി സര്‍ക്കിള്‍ കപ്പില്‍ ഹിംഗിസിനൊപ്പം കിരീടം നേടിയാണ് സാനിയ ഒന്നാമതെത്തിയത്. ഇറ്റലിക്കാരായ സാറ എറാനിയും റോബര്‍ട്ട വിഞ്ചിയുമാണ് ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. പുതിയ റാങ്കിങ് പട്ടികയുടെ ഒൗദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും. ഇറ്റലിയുടെ സാറാ ഇറാനി, റോബര്‍ട്ട് വിന്‍സി എന്നിവരെ മറികടന്നാണ് 470 പോയന്‍റ് ലീഡുമായി സാനിയ റാങ്കില്‍ ഒന്നാമതത്തെിയത്. ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയുമാണ് സാനിയക്കു മുമ്പ് ഡബ്ള്‍സ് വ്യക്തിഗത റാങ്കില്‍ ഒന്നാമതത്തെിയിരുന്ന ഇന്ത്യന്‍ താരങ്ങള്‍. ഈ വര്‍ഷം സാനിയ നേടുന്ന മൂന്നാം ഡബ്ള്യു.ടി.എ കിരീടമാണിത്.ഇതോടെ ഡബ്ള്‍സ് താരങ്ങളുടെ വ്യക്തിഗത റാങ്കിങ്ങില്‍ ഒന്നാമതത്തെുന്ന ആദ്യ ഇന്ത്യക്കാരിയായി സാനിയ മിർസ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News