Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:58 pm

Menu

Published on November 26, 2014 at 5:12 pm

ഇന്ത്യക്കാര്‍ക്ക് സ്ത്രീകളോട് ബഹുമാനക്കുറവാണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ

sania-mirza-says-no-respect-for-women-in-india

ദില്ലി: ഇന്ത്യക്കാര്‍ക്ക് സ്ത്രീകളോട് ബഹുമാനക്കുറവാണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. യുഎന്നിന്റെ ദക്ഷിണേഷ്യയിലെ ഗുഡ്‌വില്‍ അംബാസ‍റായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു സാനിയ. ലിംഗസമത്വമില്ലാത്ത രാജ്യത്ത് സാനിയ മിര്‍സയായി തുടരുക ബുദ്ധിമുട്ടാണെന്നും, ഞാനൊരു സ്ത്രീയായതുകൊണ്ടുമാത്രമാണ് ഇത്രയും വിവാദങ്ങളെ നേരിടേണ്ടിവന്നതെന്നും സാനിയ പറഞ്ഞു. ഇന്ത്യയില്‍ കൂടുതല്‍ വനിതകള്‍ കായികരംഗത്തേക്ക് വരണമെങ്കില്‍ നമ്മുടെ കായിക സംസ്കാരത്തില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും നിലവിലെ കായിക മന്ത്രി ഷര്‍ബാനന്ദ സൊനോവാള്‍ വനിതാ കായികതാരങ്ങളോട് ആഭിമുഖ്യമുള്ളയാളായത് കൊണ്ട് ഈ മേഖലയില്‍ ഒരുപാട് മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും സാനിയ പറഞ്ഞു.ഇന്ത്യന്‍ ജനതയ്ക്ക് സ്ത്രീകളോട് ബഹുമാനം കുറവാണെന്നും, സ്ത്രീകളുടെ വില പുരുഷന്‍മാര്‍ മനസ്സിലാക്കണം എന്നും സാനിയ പറഞ്ഞു. ഇസ്ലാം മതത്തില്‍പ്പെട്ട സാനിയയ്ക്ക് എതിരെ പല വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ശരീര ഭാഗങ്ങള്‍ കാണിച്ച് കളിക്കുന്നതില്‍ മുസ്ലീം സമൂഹം സാനിയയ്‌ക്കെതിരെ പ്രതിഷേധിച്ചിരുന്നു.ഇതിനെതിരെയാണ് സാനിയയുടെ ഈ പ്രതിഷേധം.

Loading...

Comments are closed.

More News