Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:53 am

Menu

Published on December 21, 2016 at 11:02 am

ആരാധകരെ ഞെട്ടിച്ച് സഞ്ജയ് ദത്തിന്റെ വെളിപ്പെടുത്തൽ….

sanjay-dutt-on-drug-addiction

ജീവിതത്തിൽ ഒരുകാലത്ത് മയക്കുമരുന്നിന് അമിതമായ അടിമയായിരുന്നു താനെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. തന്റെ അമ്മ നര്‍ഗീസ് ദത്ത് അര്‍ബുദ രോഗത്തിന് അടിമപ്പെട്ട് ചികിത്സയിലായിരുന്നും ആ കാലത്തു തന്നെ താന്‍ മയക്കുമരുന്നിന്റെ ലോകത്തേക്ക് പ്രവേശിച്ചിരുന്നതായും താരം വെളിപ്പെടുത്തി. ജീവിത്തിൽ ഇതുമൂലം ഭീകരമായ അനുഭവങ്ങളാണ് തനിക്ക് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ അത് ഓർക്കുമ്പോൾ തന്നെ ഭയമാണ് തനിക്കെന്നും സഞ്ജയ് ദത്ത് പറയുന്നു.

ആദ്യ ചിത്രം റോക്കി റിലീസായ സമയം, അന്ന് മയക്കുമരുന്നിന് അടിമയായി കഴിഞ്ഞിരുന്നു. ആ സമയത്ത് വിമാനയാത്രയ്ക്കിടെ ഒരു കിലോഗ്രാം ഹെറോയിന്‍ ഷൂസില്‍ ഒളിപ്പിച്ച് യാത്ര ചെയ്തു. അതേ വിമാനത്തില്‍ എനിക്കൊപ്പം എന്റെ രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. അക്കാലത്ത് വിമാനത്താവളത്തില്‍ ഇന്നത്തെപ്പോലെ വലിയ രീതിയിലുള്ള പരിശോധന ഇല്ല. ഇന്ന് ആ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് തന്നെ പേടി തോന്നുന്നു. എന്നെ അന്ന് പിടിച്ചിരുന്നെങ്കിലും സാരമില്ല, എന്നാല്‍ എന്റെ സഹോദരിമാരുടെ കാര്യമോ? മയക്കുമരുന്നാണ് എന്നെ ആ അവസ്ഥയില്‍ എത്തിച്ചത്. നമ്മുടെ കുടുംബത്തെപ്പോലും വേണ്ടെന്ന് വെയ്ക്കും.

കൊക്കൈയ്ന്‍ ആയിരുന്നു അന്ന് ഉപയോഗിച്ചിരുന്ന മറ്റൊരു ലഹരി. കൊക്കൈയ്ന്‍ നമ്മെ അമിത ആവേശത്തിലേക്ക് എത്തിക്കും. പിന്നെ അടങ്ങാന്‍ മദ്യം കഴിക്കേണ്ടി വരും. ഒരുദിവസം കൊക്കൈയ്ന്‍ ഉപയോഗിച്ച് മദ്യവും കുടിച്ച് ബോധം പോയി. പിന്നീട് എഴുന്നേറ്റപ്പോള്‍ ശരീരത്തിന് വല്ലാത്ത ക്ഷീണവും വിശപ്പും. വീട്ടിലെ വേലക്കാരനെ വിളിച്ച് ഭക്ഷണത്തിന് ആവശ്യപ്പെട്ടു. അപ്പോഴാണ് അയാള്‍ പറയുന്നത്, ഞാന്‍ ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായെന്ന്. കണ്ണാടിയില്‍ പോയി നോക്കിയപ്പോള്‍ ക്ഷീണിച്ച് അവശനായി മരിച്ചുപോകുമെന്ന അവസ്ഥ. പിതാവ് അന്ന് തന്നെ എന്നെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും യു.എസിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ടുപോയി. അവിടെ നിന്നും ഇറങ്ങിയ ശേഷം ഇന്നുവരെ ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല.പെണ്‍കുട്ടികളോട് മിണ്ടാന്‍ വേണ്ടിയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്നത്. സ്ത്രീകളോട് മിണ്ടാന്‍ പേടിയായിരുന്നു. അപ്പോഴാണ് ഒരാള്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ഇതിനുള്ള ധൈര്യം ലഭിക്കുമെന്ന് പറഞ്ഞത്. തമാശയ്ക്ക് ഇത് ഉപയോഗിച്ച് നോക്കുകയും അതിന്റെ ആവേശത്തില്‍ പെണ്‍കുട്ടികളോട് മിണ്ടാനും സാധിച്ചു. പക്ഷേ ആ ശീലം എന്നെ അതിനൊരു അടിമയാക്കി മാറ്റി. ജീവിതത്തിനോടല്ലാതെ മറ്റൊരു വസ്തുവിനോടും അടിമയാകരുത്. അതാണ് എല്ലാവരോടും എനിക്ക് പറയാനുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News