Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 5:23 pm

Menu

Published on July 23, 2018 at 5:50 pm

നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ ഷിഗെല്ല രോഗബാധ…

shigella-bacteria-infection-signs-and-symptoms

കോഴിക്കോട്: കോഴിക്കോട് നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ ഷിഗെല്ല രോഗബാധ. ഷിഗെല്ല ബാധിച്ച് ചികിത്സയിലായിരുന്ന 2 വയസുക്കാരൻ മരിച്ചു. കോഴിക്കോട് 5 പേർക്ക് രോഗം സ്ഥിരീകരിച്ചു.

പ്രേത്യേക തരം വയറിളക്കരോഗമാണ് ഷിഗെല്ല. കുടലിനെയും ആമാശയത്തെയുമാണ് ഷിഗെല്ല ബാക്ടീരിയ ബാധിക്കുക. തലച്ചോറിനെ ബാധിച്ചാലാണ് മരണം സംഭവിക്കുന്നത്. മലം കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗെല്ല പകരുന്നത്. സാധാരണ വയറിളക്കത്തെക്കാൾ മാരകമാണു ഷിഗെല്ല. വയറിളക്കത്തോടൊപ്പം പനി, ശക്തമായ വയറുവേദന , മലത്തിൽ രക്തത്തിന്റെ അംശം എന്നിവയാണു ലക്ഷണങ്ങൾ.

പുതുപ്പാടി അഷ്റഫിന്‍റെ മകന്‍ സിയാനാണ് മരിച്ചത്. സിയാന്‍റെ ഇരട്ടസഹോദരനും കാരന്തൂരിലെ മറ്റൊരു കുട്ടിയും ഷിഗെല്ല ബാധിച്ച് ചികില്‍സയില്‍ ആണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
*തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക .
*ഭക്ഷണത്തിന് മുമ്പ് കൈ കഴുകുക.
*ശുചിമുറി ഉപയോഗിച്ചാല്‍ കൈകള്‍ സോപ്പിട്ട് കഴുകുക.
*പുറത്ത് നിന്ന് കഴിവതും ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷണം കഴിക്കുന്നവര്‍ വൃത്തിയായി പാകം ചെയ്ത ഭക്ഷണമാണ് എന്ന് ഉറപ്പ് വരുത്തുക
*പൂർണമായും വേവിച്ച ഭക്ഷണം കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക
*കുട്ടികളിലാണ് രോഗ സാധ്യത കൂടുതല്‍ എന്നത് കൊണ്ട് കുട്ടികളുടെ നഖം കൃത്യമായി വെട്ടി ഒതുക്കുന്നതും, ഭക്ഷണം കഴിക്കുമ്പോള്‍ കൈകഴുകുന്നു എന്ന് ഉറപ്പ് വരുത്തുക.

Loading...

Leave a Reply

Your email address will not be published.

More News