Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:04 pm

Menu

Published on October 18, 2016 at 3:43 pm

ഉരുളക്കിഴങ്ങ് കഴിക്കുന്നവർ ഇതൊന്ന് വായിക്കൂ….

side-effects-of-eating-potatoes

നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിഭവമാണ് ഉരുളക്കിഴങ്ങ്. പാചകം ചെയ്യാനുള്ള എളുപ്പത്തിലും വ്യത്യസ്ഥമായ രുചികള്‍ പരീക്ഷിക്കാവുന്നതു കൊണ്ടും ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നവര്‍ വളരെക്കൂടുതലാണ്. പല രുചികരമായ വിഭവങ്ങളും ഉരുളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കാറുണ്ട്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, വൈറ്റമിന്‍സ്, മിനറല്‍സ് എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ബി, ഫോളിക് ആസിഡ്, അയേണ്‍, കാത്സ്യം, പൊട്ടാസിയം, ഫോസ്ഫറസ് തുടങ്ങി ധാരാളം പോഷക ഘടകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്.എന്നാല്‍ ഉരുളക്കിഴങ്ങിന്റെ അമിത ഉപയോഗം നിങ്ങളുടെ ആരോഗ്യം തന്നെ നശിപ്പിക്കും എന്നു പഠനം. ഇവയുടെ സ്ഥിരമായുള്ള ഉപയോഗം ഹൃദ്രോഗത്തിനു കാരണമാകും.

എന്നാല്‍ ഗോതമ്പ്, മെയ്‌സ് തുടങ്ങിയവയുടെ ഉപയോഗം അപകടസാധ്യത കുറയ്ക്കും. ഉരുളക്കിഴങ്ങു നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയാത്തവര്‍ പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ഗോതമ്പ്, മെയ്‌സ് എന്നിവ കൂടുതലായി ഉപയോഗിക്കുക. ഇത് ഉരുളക്കിഴങ്ങിന്റെ ദോഷവശങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. ജേര്‍ണല്‍ ഓഫ് ഫുഡ് ആന്‍ഡ് ന്യൂട്രിഷ്യന്‍സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഇതു കൂടാതെ പുളിയുള്ള പഴങ്ങള്‍, വൈന്‍, നട്ടസ്, ഒലിവ് എണ്ണ, പച്ചക്കറികള്‍ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നതു ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News