Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 8:33 am

Menu

Published on October 22, 2016 at 1:59 pm

നിങ്ങള്‍ നിത്യവും ചീര കഴിക്കുന്നവരാണോ? എങ്കില്‍ 9 ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധിച്ചോളൂ…

side-effects-of-eating-spinach

പൊതുവേ ഇലക്കറിയായി ഉപയോഗിച്ചുവരുന്ന ചെടിയാണ്‌ ചീര (spinach). വളരെയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറി കൂടിയാണ് ചീര…..ചോരയുണ്ടാവാന്‍ ചീര നല്ലതാണ്. എല്ലുകളുടേയും പല്ലുകളുടേയും കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിലും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിലുമൊക്കെ ചീരക്ക് പ്രധാന പങ്കുണ്ട്. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്നു പറയുമ്പോലെ ചീരയുടെ അമിതോപയോഗവും ചില ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ദിവസവും ചീര കഴിച്ചാല്‍ ഉണ്ടായേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാം…

കിഡ്‌നി സ്റ്റോണ്‍

ചീരയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന പ്യൂരിന്‍ എന്ന സംയുക്തം ശരീരത്തിലെ ദഹനരസങ്ങളുമായി ചേര്‍ന്ന് യൂറിക് ആസിഡ് ഉത്പാദിപ്പിക്കും. ഇത് കിഡ്‌നിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് പിന്നീട് കിഡ്‌നി സ്റ്റോണ്‍ ആയി മാറും.

kidney-stone

തലവേദന

തലവേദനയുണ്ടെങ്കില്‍ ചീര കഴിക്കരുത്. തലവേദന വര്‍ദ്ധിക്കും.

head-ache

വയറിന്റെ അസ്വസ്ഥത

ചീരയിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും.

stomache

ഡയറിയ

ചീരയുണ്ടാക്കുന്ന വയറിന്റെ അസ്വസ്ഥതകള്‍ ഡയറിയയ്ക്ക് വഴിവെയ്ക്കും. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

diarrhea

സന്ധിവാതം

മേല്‍പ്പറഞ്ഞ പ്യൂരിന്‍ തന്നെയാണ് ഇവിടേയും വില്ലന്‍. ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെ കുഴപ്പത്തിലാക്കും. ഇത് പിന്നീട് ആര്‍ത്രൈറ്റിസിനും സന്ധിവാതത്തിനും കാരണമാകും.

arthritis

ആഗിരണം കുറയല്‍

പല വസ്തുക്കളേയും ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ചീരയുടെ അമിത ഉപയോഗം ഇല്ലാതാക്കും.

stomach

അനീമിയ

പലപ്പോഴും ശരീരത്തിന് ഭക്ഷണത്തില്‍ നിന്നും ഇരുമ്പിന്റെ അംശം ആഗിരണം ചെയ്യാന്‍ കഴിയാറില്ല. മാത്രമല്ല ഇലക്കറികള്‍ കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിന്റെ ഈ കഴിവ് ഇല്ലാതാകുകയും ചെയ്യും.

anemia

പല്ലുകള്‍ക്ക് ചവര്‍പ്പ്

ചീരയില്‍ ഓക്സാലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. അതിനാല്‍ അമിതമായി ചീര ഉപയോഗിക്കുന്നത് പല്ലുകളില്‍ ചവര്‍പ്പു രസത്തിന് കാരണമാകും.

teeth

അലര്‍ജി

അലര്‍ജിയുണ്ടാക്കുന്ന ഇല്ലക്കറികളില്‍ മുന്‍പിലാണ് ചീര. ശരീരത്തിനകത്തും പുറത്തും ഇത്തരത്തിലുള്ള അലര്‍ജിയുണ്ടാകാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News