Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 18, 2026 4:01 pm

Menu

Published on November 17, 2016 at 4:15 pm

ഈ ലക്ഷണങ്ങളുണ്ടോ…? എങ്കില്‍ സൂക്ഷിക്കുക…!!

signs-and-symptoms-of-diabetes

ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം പ്രമേഹരോഗികളുള്ളതെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. 1980ല്‍ 20 ദശലക്ഷം പ്രമേഹരോഗികളാണ് ചൈനയിലുണ്ടായിരുന്നത്. 2014ല്‍ ഇത് 102 ദശലക്ഷമായി ഉയര്‍ന്നു. വ്യത്യസ്തമല്ല, ഇന്ത്യയിലെ സ്ഥിതി. 1980ല്‍ 11 ദശലക്ഷം പേര്‍ക്ക് മാത്രമാണ് പ്രമേഹമുണ്ടായിരുന്നത് എങ്കില്‍ 2014 ആയപ്പോഴേക്കും ഇത് 64 ദശലക്ഷമായി ഉയര്‍ന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് പ്രമേഹം കൂടുതലായി കണ്ടുവരുന്നത്. നേരത്തെ കണ്ടെത്തി മതിയായ ചികിത്സ സ്വീകരിച്ചാല്‍ പ്രമേഹത്തില്‍ നിന്ന് മോചനം നേടാം. ഈ ലക്ഷണങ്ങളൊന്ന് ഓര്‍ത്തുവെക്കു.

ഇടക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിനാലാണ് ഇടക്കിടക്ക് മൂത്രമൊഴിക്കണമെന്ന് തോന്നുന്നത്.

stomach

അമിതമായ ദാഹം

പതിവില്ലാതെ വെള്ളം കുടിക്കണമെന്ന് തോന്നുന്നുണ്ടോ? സൂക്ഷിക്കുക. പ്രമേഹത്തിന്റെ ആദ്യലക്ഷണങ്ങളിലൊന്നാണിത്.

water-drink

അമിതമായ വിശപ്പ്

ശരീരത്തില്‍ അമിതമായി ഉദ്പാദിപ്പിക്കപ്പെടുന്ന ഗ്ലൂക്കോസിന്റെ ദഹനം കാര്യക്ഷമമായി നടക്കാത്തതാണ് അമിത വിശപ്പിന് കാരണം.

sweet

ക്ഷീണം

ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് കോശങ്ങളെ ബാധിക്കും. ഇത് എനര്‍ജി കുറയാനും ക്ഷീണത്തിനും കാരണമാകും.

ഇതുകൂടാതെ അസാധാരണമായി ഭാരം കുറയുന്നതും കാഴ്ച മങ്ങുന്നതും കൈകാലുകള്‍ മരവിക്കുന്നതും ചര്‍മ്മം വരളുന്നതും ഉണങ്ങാത്ത മുറിവുകളുമൊക്കെ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.

weight

ചിട്ടയില്ലാത്ത ജീവിതരീതി, അമിതവണ്ണം

ചിട്ടയില്ലാത്ത ജീവിതരീതി, അമിതവണ്ണം എന്നിവയും പ്രമേഹത്തിന് കാരണമാകുന്നു. പുരുഷന്മാരില്‍ അരവണ്ണം 90 സെന്റിമീറ്ററില്‍ കൂടുകയോ സ്ത്രീകളില്‍ 85 സെന്റിമീറ്ററില്‍ കൂടുകയോ ചെയ്താല്‍ അപകടമാണ്.

weight

പാരമ്പര്യമായുള്ള  പ്രമേഹം

കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കാര്‍ക്കെങ്കില്‍ പ്രമേഹമുണ്ടോ ? എങ്കില്‍ കരുതിയിരിക്കുക. പാരമ്പര്യമായി പ്രമേഹം നിങ്ങള്‍ക്കും വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ മതിയായ മുന്‍കരുതലുകളെടുക്കുക.

പ്രമേഹം വരാതെ നോക്കാന്‍

കൊഴുപ്പുള്ള ഭക്ഷണവും മദ്യവും ശീലമാക്കിയവരോണോ നിങ്ങള്‍? എങ്കില്‍ പ്രമേഹത്തെ ക്ഷണിച്ചുവരുത്തുകയാണ് നിങ്ങള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News