Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രോഗങ്ങളൊന്നുമില്ലാത്ത അവസ്ഥയെയാണ് പൊതുവേ ആരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പാരമ്പര്യവും പരിതസ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങൾ. ജീവിക്കുന്ന സാഹചര്യം വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണവും നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.നല്ല ശരീര ഭംഗി ലഭിക്കുകയെന്നതും നല്ല ആരോഗ്യത്തോടെയിരിക്കുകയെന്നതും തമ്മിൽ വ്യത്യാസമുണ്ട്. നല്ലൊരു ശരീരഭംഗി ഉണ്ടെന്നു കരുതി നല്ല ആരോഗ്യം ഉണ്ടായിക്കൊള്ളണമെന്നില്ല. ആരോഗ്യം കുറയുമ്പോൾ ശരീരം അതിൻറെ ലക്ഷണങ്ങൾ നേരത്തേ തന്നെ പ്രകടമാക്കിത്തുടങ്ങും. ഈ ലക്ഷണങ്ങൾ നേരത്തേ തന്നെ മനസ്സിലാക്കിയാൽ ആരോഗ്യത്തെ പൂർണ്ണമായും സംരക്ഷിക്കവുന്നതാണ്.
–
–
1. ഉറക്കം ആരോഗ്യത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒന്നാണ്. ശരിയായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്. അതിനാൽ കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശീലിക്കുക. ഉറങ്ങുന്ന സമയത്ത് മനസ്സ് ശാന്തമാക്കുക.
2.കുറച്ച് പടികൾ കയറിക്കഴിയുമ്പോൾ നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിക്കാറുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ ആരോഗ്യം സാധാരണ ഗതിയിലല്ല എന്ന് മനസ്സിലാക്കാം. അതിനാൽ ഉടനെ തന്നെ ഒരു ഡോക്ടറെ കാണുകയും നിങ്ങളുടെ രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ പരിശോധിക്കുകയും ചെയ്യുക.
3.പലർക്കും പൊതുവേ സന്ധിവേദന അനുഭവപ്പെടാറുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ട്. അമിതഭാരം എല്ലുകളുടെ തേയ്മാനം എന്നിവ കൊണ്ടെല്ലാം സന്ധി വേദന ഉണ്ടാകാം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് സന്ധി വേദന കുറയ്ക്കാൻ സഹായിക്കും.
–
–
4. ചുണ്ടുകൾ ഇടയ്ക്കിടെ പൊട്ടുമ്പോൾ അതിന് കാലാവസ്ഥയെ പലരും കുറ്റം പറയാറുണ്ട്. എന്നാൽ അത് എപ്പോഴും അങ്ങനെയാവണമെന്നില്ല. വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലവും ഇങ്ങനെ സംഭവിക്കാം. ഇതിൻറെ കുറവ് മൂലം വിളര്‍ച്ച, ക്ഷീണം എന്നിവ ഉണ്ടാവുകയും ചെയ്യും.ഈ കുറവ് പരിഹരിക്കാൻ ഭക്ഷണത്തിൽ മുട്ട പാല്‍, മാംസാഹാരങ്ങള്‍ എന്നിവ കൂടുതലായി ഉൾപ്പെടുത്തുക.
5.ഒരു ദിവസം കുറഞ്ഞത് ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുക. എല്ലാ ദിവസവും അമിത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരുഡോക്ടറെ കാണുക. ചിലപ്പോൾ അത് തൈറോയിഡിൻറെ ലക്ഷണമായിരിക്കാം.
–
–
6.ജലദോഷം, തുമ്മല്‍ എന്നിവ നിങ്ങളെ ഇടയ്ക്കിടെ ബാധിക്കാറുണ്ടോ? ഉണ്ടെങ്കിൽ ഇതിനു കാരണം നിങ്ങളുടെ പ്രതിരോധ ശേഷി കുറയുന്നതാണ്. അതിനാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടുക.വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുകയും ചെയ്യുക.
7.കൂർക്കം വലിക്കുന്ന സ്വഭാവക്കാരാണോ നിങ്ങൾ? ഇത് സ്ലീപ് അപ്നിയ എന്ന രോഗത്തിന്‍റെ ലക്ഷണമാണ്. ഭാവിയില്‍ രക്താതിസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും ഇത് കാരണമായേക്കാം. അതിനാൽ ഉടൻ തന്നെ ഒരു ഇഎന്‍ടി സ്പെഷ്യലിസ്റ്റിനെ കാണിക്കുക.
–
–
8. നിങ്ങളുടെ മൂത്രത്തിന് നിറവ്യത്യാസം കാണാറുണ്ടോ? ഉണ്ടെങ്കിൽ അത് നിങ്ങളുടെ ആരോഗ്യം ശരിയായ രീതിയിലല്ല എന്നതിൻറെ തെളിവാണ്.മൂത്രത്തില്‍ നിറവ്യത്യാസം വരുമ്പോള്‍ നിങ്ങളുടേ വ്യക്കയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കേണ്ടതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുകയും ന്റെ നിറത്തില്‍ വ്യത്യാസം വരുമ്പോള്‍ ഒരു വിദഗ്ദനെ കാണിക്കുകയും ചെയ്യുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം.
9.പ്രായമാകുമ്പോൾ പലരുടെയും പ്രശ്നമാണ് മുഖത്ത് ചുളുവുകളും മറ്റും ഉണ്ടാകുന്നത്. വിപണികളിൽ നിന്ന് ലഭിക്കുന്ന നല്ലതല്ലാത്ത ഉത്പന്നങ്ങളാണ് ഇതിന് കാരണം. ശരിയായ ട്രീറ്റ്മെന്റും നല്ല പല ക്രീമുകളും കൊണ്ടുതന്നെ ഇതില്‍ നിന്നും രക്ഷ നേടാവുന്നതാണ്.
–
–
10.രാവിലെ പ്രാതല്‍ ഉപേക്ഷിയ്ക്കുന്നത് ക്ഷീണത്തിനുള്ള ഒരു പ്രധാന കാരണമാണ്. നീണ്ട നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ഭക്ഷണം ലഭിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ലഭിയ്ക്കുന്ന ഊര്‍ജമെല്ലാം ശരീരം ശാരീരിക ആവശ്യങ്ങള്‍ക്ക് സംഭരിച്ചു വയ്ക്കും.
Leave a Reply