Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:38 am

Menu

Published on April 17, 2014 at 3:29 pm

അർബുദത്തെ തിരിച്ചറിയാൻ ഇനി രക്തപരിശോധനയും

simple-blood-test-could-detect-cancer-early

വാഷിംഗ്ടണ്‍ :അര്‍ബുദത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന രക്തപരിശോധനവഴി കഴിയുമെന്ന് ഗവേഷണ ഫലം.സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരമൊരു നേട്ടത്തിന് പിന്നിൽ.സിഎപിപി സീക് (കാന്‍സര്‍ പേഴ്‌സനലൈസ്ഡ് പ്രൊഫൈലിങ് ബൈ ഡീപ് സീക്വന്‍സിങ്) എന്നു പേര് നല്‍കിയിരിക്കുന്ന ഈ സാങ്കേതികവിദ്യ യിലൂടെ അര്‍ബുദം ഏതുതരത്തിലുള്ളതാണെന്നും ഇത് എത്രത്തോളം മൂര്‍ച്ഛിച്ചിട്ടുണ്ടെന്നും രക്തപരിശോധ വഴി അറിയാനാകും. അര്‍ബുദകോശങ്ങള്‍ തുടര്‍ച്ചയായി വിഭജിക്കുകയും മൃതമാകുകയും ചെയ്യുന്നു. മൃതകോശങ്ങളുടെ ഡി.എന്‍.എ രക്തത്തില്‍ കലരുന്നു. രക്തത്തിലെ ഡി.എന്‍.എകളെ പഠനം നടത്തി അര്‍ബുദകോശങ്ങളെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. ഇവയില്‍നിന്ന് അര്‍ബുദബാധയുടെ അളവ്, ചികിത്സയോട് രോഗിയുടെ ശരീരത്തിന്‍െറ പ്രതികരണം, ചികിത്സാകാലയളവില്‍ അര്‍ബുദത്തിനുണ്ടാകുന്ന വ്യതിയാനം എന്നിവ പഠിക്കാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News