Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മദ്യപാനം എത്ര വേണ്ടെന്ന് വെച്ചാലും അത് ഒഴിവാക്കാൻ പറ്റാത്തവരാണ് മിക്കവരും. എന്നാല്‍ അതിനു ശേഷമുള്ള ഹാങ് ഓവര്‍ ആണ് വലിയ പ്രശ്‌നം. അതുകൊണ്ടു തന്നെ ഹാങ് ഓവര്‍ പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നാണ് ആദ്യം അറിയേണ്ടത്.രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തുടങ്ങും തലവേദനയും തല പൊങ്ങാത്ത അവസ്ഥയും. എന്നാല്‍ രാത്രിയിലെ മദ്യപാനത്തിന്റെ ബാക്കിയായിരിക്കും ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍. അതുകൊണ്ടു തന്നെ ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.
വെള്ളം കുടിയ്ക്കാം
മദ്യത്തിന്റെ അളവ് കുറച്ച് ധാരാളം വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ ഹാങ് ഓവറിനെ പ്രതിരോധിക്കും.
–
–
തേങ്ങാ വെള്ളം നല്ലത്
എട്ട് ഔണ്‍സ് എങ്കിലും തേങ്ങാവെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ ഹാങ് ഓവര്‍ മാറാന്‍ സഹായിക്കും എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഇത് ആല്‍ക്കഹോളിനെ പ്രതിരോധിച്ച് ശരീരം ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കുന്നു.
ആസ്പിരിന്‍
ഉറങ്ങുന്നതിനു മുന്‍പ് വേദനസംഹാരിയായ ആസ്പിരിന്‍ രണ്ടെണ്ണം കഴിക്കുന്നതും ഹാങ് ഓവര്‍ തടയാന്‍ സഹായിക്കും. അതുകൊണ്ടു തന്നെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഹാങ് ഓവര്‍ ഇല്ലാതാക്കുന്നു.
–
–
വിറ്റാമിന്‍ ബി
ഉറങ്ങുന്നതിനു മുന്‍പ് ബി കോംപ്ലക്‌സ് ടാബ്ലെറ്റ് കഴിക്കുന്നത് ഹാങ് ഓവര്‍ പ്രതിരോധിക്കുന്നു. ഇത് ആല്‍ക്കഹോള്‍ മൂലം ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ തടയുന്നു.
വ്യായാമം
ശരീരത്തിന്റെ ഹാങ് ഓവര്‍ മാറാന്‍ ഏറ്റവും നല്ല വഴിയാണ് വ്യായാമം . വ്യായാമം ചെയ്യുന്നതിലൂടെ ഹാങ് ഓവര്‍ മാറി കലോറികളെ മുഴുവന്‍ എരിച്ചു കളയുന്നു.
–
–
നൂഡില്‍സ് നല്ലത്
നൂഡില്‍സ് കഴിക്കുന്നത് ഹാങ്ഓവറിനെ പ്രതിരോധിക്കും. ഇതിലടങ്ങിയിട്ടുള്ള സോഡിയം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ശരിയായ രീതിയില്‍ ആക്കും.
Leave a Reply