Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മദ്യപാനം, പുകവലി തുടങ്ങിയവയുടെ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാണെന്നും അത് ആയുസ്സ് കുറയ്ക്കുമെന്നും എല്ലാര്ക്കും അറിയാം.എന്നാൽ അതു പോലെ തന്നെ ആയുസ്സ് കുറയ്ക്കുന്ന മറ്റൊരു ശീലമാണത്രേ ദിവസവും മണിക്കൂറുകളോളം ഇരിക്കുന്നതു ആയുസ് കുറക്കും എന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
കുറച്ചു സമയം മാത്രം ഇരുന്നു ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് ദിവസവും എട്ടു മണിക്കൂര്‍ ഇരുന്നു ജോലി ചെയ്യുന്നവരുടെ ആയുര്‍ദൈര്‍ഘ്യം പതിനഞ്ചു ശതമാനം വരെ കുറയുമെന്നും പതിനൊന്നു മണിക്കൂറിലധികം ഇരുന്നു ജോലി ചെയ്യുന്നവരുടെ ആയുസ് നാല്‍പ്പതു ശതമാനത്തോളം കുറയുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും മണിക്കൂറുകളോളം ഇരിക്കേണ്ടി വരുന്നത് പലരുടെയും ദിനചര്യകളില്‍ ഒഴിവാക്കാനാവാത്തതാണ്. ജോലി സമയം, സിനിമ കാണല്‍, ഭക്ഷണം കഴിക്കല്‍, ചാറ്റിങ് അങ്ങനെ പോകും ഇരുന്നു കൊണ്ടുള്ള മണിക്കൂറുകള്‍. അതു കൊണ്ടുള്ള ദോഷങ്ങള്‍ പരിഹരിക്കാന്‍ പാകത്തിലുള്ള വ്യായാമം ചെയ്യാന്‍ പോലും ആരും തയ്യാറാകാറില്ല. പലരും ഒരു ദിവസം കൂടിവന്നാല്‍ നാലായിരം അടി വരെയെ നടക്കാന്‍ പോലും തയ്യാറാകാറുള്ളൂവെന്ന് പ്രമുഖ ഗവേഷകന് ഡോ സാലി നോര്‍ട്ടണ്‍ പറയുന്നു. മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ദിനംപ്രതിയെന്നോണം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
–

–
രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുന്നുണ്ടെങ്കില്‍ പോലും ഓഫിസില്‍ മണിക്കൂറുകളോളം ഇരുന്നു കൊണ്ടുള്ള ജോലി ആരോഗ്യത്തെ ദോഷകരമായി 3ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യാതെ ദിവസവും മുപ്പതു മിനിറ്റെങ്കിലും എഴുന്നേറ്റു നില്‍ക്കാനും നടക്കാനും സമയം കണ്ടെത്തിയില്ലെങ്കില്‍ മാത്രമേ ഈ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാനാകൂ. നിന്നു കൊണ്ട് ജോലി ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതും നല്ലതായിരിക്കും. അതിലൂടെ ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും അനാവശ്യകൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാനും കഴിയും. ഇടക്കിടെ എഴുന്നേറ്റു നടക്കുന്നത് പ്രമേഹം കുറക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മുഴുവന്‍ സമയവും ഇരുന്നു ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറച്ചു നാളുകള്‍ക്കു മുമ്പ് ബ്രിട്ടനില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഓണ്‍ യുവര്‍ ഫീറ്റ് ബ്രിട്ടന് എന്ന ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു.