Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 8:12 pm

Menu

Published on July 11, 2019 at 5:29 pm

വെള്ളപ്പാണ്ട് മാറ്റാന്‍ മാർഗ്ഗമുണ്ടോ??

skin-pigmentation-disorders

ശരീരത്തിലെ മെലാനിന്‍ എന്ന വര്‍ണവസ്തുവിന്റെ അളവിനനുസരിച്ചാണ് ഓരോരുത്തരുടേയും ചര്‍മത്തിന്റെ നിറം രൂപപ്പെടുന്നത്. ശരീരത്തിലെ മെലമോസൈറ്റ് കോശങ്ങളാണ് മെലാനിന്‍ ഉത്പാദിപ്പിക്കുന്നത്. മെലനോസൈറ്റ് കോശങ്ങള്‍ എല്ലാവരിലും ഒരേ അളവിലാണ് കാണപ്പെടുന്നത്. എന്നാല്‍ അവയില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിന്റെ അളവില്‍ വലിയ വ്യാതിയാനമുണ്ടാകുമ്പോള്‍ അതിന് രോഗസ്വഭാവം കൈവരുന്നു.

ചര്‍മത്തിന്റെ നിറവ്യത്യാസവുമായി ബന്ധപ്പെട്ട പ്രധാനരോഗമാണ് വെള്ളപ്പാണ്ട്. മെലാനിന്‍ നഷ്ടപ്പെടുന്ന അവസ്ഥയും അസാധാരണമായി കുറയുന്ന അവസ്ഥയുമാണ് വെള്ളപ്പാണ്ടിലേക്ക് നയിക്കുന്നത്. ഈ രോഗത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ഇത്. ഇത് പകരില്ല, ജീവന് ഭീഷണി അല്ല,എന്നാല്‍ സൗന്ദര്യപരമായും ആത്മവിശ്വാസപരമായും വ്യക്തികളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കും.

ലക്ഷണങ്ങള്‍

ശരീരത്തില്‍ വെള്ളനിറത്തിലുള്ള പാടുകള്‍, തലമുടിയും കണ്‍പുരികങ്ങളും കണ്‍പീലികളും താടിയും അകാരണമായി നരയ്ക്കല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ചികിത്സാരീതികള്‍

മരുന്ന് ഉപയോഗിച്ചും ലേസറുകള്‍ ഉപയോഗിച്ചും ചികിത്സ നിലവിലുണ്ട്. മെലനോസൈറ്റ് കോശങ്ങളെ മാറ്റിവെക്കുന്നതാണ് പുതിയ ചികിത്സാരീതികള്‍.

കോര്‍ട്ടിക്കോ സ്റ്റിറോയിഡ് ക്രീമുകള്‍, ടാക്രോലിമസ്, പെപ്‌റ്റൈഡ് ക്രീമുകള്‍ തുടങ്ങിയവയാണ് ഈ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍. കഴിക്കാനുള്ള മരുന്നുകളും നല്‍കാറുണ്ട്. സൈക്ലോസ്‌പോറിന്‍, ഓറല്‍ സ്റ്റിറോയ്ഡുകള്‍ എന്നിവ ഉപയോഗിച്ചാണ് രോഗവ്യാപനം തടയുന്നച്.

ഫോട്ടോതെറാപ്പി, പിയുവിഎ തെറാപ്പി, മെലനോസൈറ്റ് കോശങ്ങളെ വേര്‍തിരിച്ചെടുത്ത് മാറ്റിവെക്കുന്ന ട്രാന്‍സ്പ്ലാന്റേഷന്‍, ഡീപിഗ്മെന്റേഷന്‍ തെറാപ്പി, കെമോഫ്‌ളാഷ് ക്രീമുകള്‍, ഹൈപ്പര്‍ പിഗ്മെന്റേഷന്‍ എന്നിവയാണ് വെള്ളപ്പാണ്ടിനുള്ള പ്രധാനപ്പെട്ട ചികിത്സകള്‍.

Loading...

Leave a Reply

Your email address will not be published.

More News