Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീഡിയോ ചാറ്റ് സേവനമായ സ്‌കൈപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ സുരക്ഷാ വീഴ്ചയുള്ളതായി കണ്ടെത്തല്‍. സ്‌കൈപ്പിന് ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് കോഡ് മറികടക്കാന്‍ സാധിക്കുമെന്നും അതുവഴി ഫോണിലെ ആപ്ലിക്കേഷനുകളിലേക്കും, ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ബ്രൗസറുകള്‍ എന്നിവയിലേക്ക് മറ്റൊരാള്‍ക്ക് കടന്നുകയറാന്‍ അവസരം ഒരുക്കുകയും ചെയ്യുമെന്നുമാണ് കണ്ടെത്തല്‍. ലളിതമായി പറഞ്ഞാല്‍ സ്‌കൈപ്പ് ആപ്പ് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഫോണിലേക്ക് കടന്നുകയറാന്‍ സാധിക്കും.
യൂറോപ്യന്‍ രാജ്യമായ കോസോവോ സ്വദേശി ഫ്‌ളോറിയന്‍ കുനുഷേവ്‌സിയാണ് ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്. സ്‌കൈപ്പ് കോള്‍ ആരംഭിക്കുമ്പോള്‍ ഫോണ്‍ അണ്‍ലോക്ക് മറികടന്ന് ഫോണിലേക്ക് പ്രവേശനം ലഭിക്കുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ഒരു വീഡിയോയിലൂടെ കാണിച്ചുതരുന്നു. സ്‌കൈപ്പ് കോളിനിടയില്‍ ഫോണ്‍ അണ്‍ലോക്ക് ആക്കാതെ തന്നെ ഫോണിലെ ഉള്ളടക്കങ്ങള്‍ കാണാനും ഉപയോഗിക്കാനും സാധിക്കുമെന്ന് വീഡിയോ വ്യക്തമാക്കുന്നു. സന്ദേശങ്ങള്‍ അയക്കുക, കോണ്‍ടാക്റ്റുകള്‍ കാണുക, ചിത്രങ്ങള്‍ കാണുക, ബ്രൗസര്‍ തുറക്കുക തുടങ്ങിയവ ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചുതരുന്നുണ്ട്.
സ്‌കൈപ്പ് ആപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ നമ്പര്‍ 8.15.0.416 ല്‍ പെട്ട എല്ലാ സ്‌കൈപ്പ് ആപ്പുകളിലും ഈ പ്രശ്‌നം നേരിട്ടിരുന്നു. 2018 ഒക്ടോബറില്‍ തന്നെ ഈ സുരക്ഷാ പ്രശ്‌നം ഫ്‌ളോറിയന്‍ കുനുഷേവ്‌സി മൈക്രോസോഫ്റ്റിനെ അറിയിച്ചിരുന്നു. ഡിസംബര്‍ 23 നാണ് ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടത്. ഈ പ്രശ്‌നത്തില്‍ മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ സ്‌കൈപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Leave a Reply