Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 9:43 am

Menu

Published on February 16, 2017 at 12:46 pm

ഉറക്കമിളയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ഹൃദയം തകരാറിലാണ്

sleep-loss-may-affect-hearts-function-study

ജോലിസംബന്ധമാമോ അല്ലാതെയോ ഉറക്കമിളയ്ക്കുന്നവരും ക്രമമല്ലാതെ ഉറങ്ങുന്നവരും ഇനി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഉറക്കമില്ലായ്മയും ഉറക്കത്തിലെ ക്രമമില്ലായ്മയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക നടത്തിയ പഠനത്തിലാണ് വൈകിയുള്ള ഉറക്കവും ഉറക്ക കുറവും ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഉറക്കമില്ലായ്മ ഹൃദയസ്തംഭനത്തിനും രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിക്കാനും കാരണമാകും. ഇതിനാല്‍ തന്നെ രാത്രി ജോലിക്കാര്‍ക്കും സ്ഥിരമായി ഉറക്കമൊഴിക്കുന്നവര്‍ക്കും ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

24 മണിക്കൂറും ജോലിചെയ്യേണ്ടി വരുന്ന ഇടയ്ക്ക് ശരാശരി മൂന്നുമണിക്കൂര്‍ മാത്രം ഉറങ്ങുന്ന ആരോഗ്യമേഖലയിലെ ജീവനക്കാരിന്‍ നടത്തിയ ഹൃദയപരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ജൈവഘടികാരത്തിന് അനുസൃതമായും അല്ലാതെയും എട്ടുദിവസം മൂന്നുമണിക്കൂര്‍ വീതം ഉറങ്ങാനായിരുന്നു യുവാക്കള്‍ക്ക് ഗവേഷകര്‍ നല്‍കിയ നിര്‍ദേശം. ഗവേഷകര്‍ ഇവരുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും അളക്കുകയും രക്തവും മൂത്രവും പരിശോധിക്കുകയുംചെയ്തിരുന്നു.

ഇതില്‍ ജൈവഘടികാരത്തിന് വിരുദ്ധമായി ഉറങ്ങിയവരില്‍ ഹൃദയമിടിപ്പില്‍ വ്യതിയാനമുണ്ടാകുന്നതായും ഉറക്കക്കുറവുള്ളവരിലും സമയംതെറ്റി ഉറങ്ങുന്നവരിലും ഉറക്കം ഗാഢമാവുന്ന ഘട്ടങ്ങളില്‍ ഹൃദയനാഡികളുടെ പ്രവര്‍ത്തനം കുറയുന്നതായും കണ്ടെത്തുകയായിരുന്നു.

ഭക്ഷണരീതി, ഉറക്കം, എന്നിങ്ങനെ നമ്മുടെ ജീവിതശൈലികളെല്ലാം ഹൃദയാരോഗ്യത്തിന് അത്യാവശ്യമായി വേണ്ടതാണെന്നോര്‍ക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News