Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 9, 2025 8:54 pm

Menu

Published on April 21, 2017 at 12:38 pm

അമിത ദേഷ്യമോ? ഉറക്കം ശരിയാക്കണം

sleeping-helps-you-active-and-positivism

എന്തിനോടും നെഗറ്റീവ് ആയി പ്രതികരിക്കുന്ന സ്വഭാവമുണ്ടെന്ന് ആര്‍ക്കെങ്കിലും ഇടയ്ക്കിടെ തോന്നാറുണ്ടോ? അതുപോലെ തന്നെ പല കാര്യങ്ങളിലും വിഷാദം നിങ്ങളെ കീഴടക്കാറുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ വൈകേണ്ട, എത്രയും പെട്ടെന്ന് ശരിയാക്കേണ്ടത് നിങ്ങളുടെ ഉറക്കമാണ്.

ഉറക്കം ശരിയല്ലാത്തതാണ് ഇതിനോല്ലാം കാരണം. വേണ്ടത്ര സമയം ഉറക്കം ലഭിക്കാത്തവരില്‍ അമിതമായ ദേഷ്യം, ആശങ്ക, വിഷാദം, നിരാശ എന്നിവ വര്‍ദ്ധിക്കുന്നതായി ന്യൂയോര്‍ക്കിലെ പഠനങ്ങളില്‍ നിന്ന് വ്യക്തമായി.

ചിക്കാഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട് തലച്ചോറിന്റെ വിവിധ എം.ആര്‍.ഐ പരിശോധനകള്‍ നടത്തി ജീവിതശൈലികളും ഉറക്കരീതിയും വിശദമായി പഠിച്ച് ഈ നിഗമനത്തില്‍ എത്തിയത്.

18 നും 60 നും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയരാക്കിയത്. ഓരോരുത്തരും ഉറക്കത്തിനുവേണ്ടി നീക്കിവയ്ക്കുന്ന സമയം കൃത്യമായി പരിശോധിച്ചു. ചിലര്‍ക്ക് വളരെക്കുറച്ചുമാത്രമേ ഉറക്കമുള്ളൂവെന്നും ഇത്തരത്തിലുള്ളവരുടെ പകലുകള്‍ കൂടുതല്‍ അസ്വസ്ഥത നിറഞ്ഞതാണെന്നും പ്രാഥമിക നിരീക്ഷണത്തില്‍ വ്യക്തമായി.

ഇവരെ മനശ്ശാസ്ത്രപരമായി പരിശോധിച്ചപ്പോഴാണ് ഉറക്കം കുറവുള്ളവര്‍ ചെറിയ കാര്യങ്ങള്‍ക്കു പോലും ദേഷ്യപ്പെടുന്നവരും അതിവൈകാരികത പ്രകടിപ്പിക്കുന്നവരും ആണെന്നു മനസ്സിലായത്. ഇവര്‍ക്ക് ജീവിതത്തോട് ക്രമേണ വിഷാദാത്മകമായ സമീപനം കൈവരുന്നതായും കണ്ടെത്തി.

ചുരുക്കത്തില്‍ മനസ്സിന്റെ ഉണര്‍വിന് ആദ്യം ശരിയാക്കേണ്ടത് ഉറക്കമാണ്. കൃത്യമായ സമയം ഉറക്കത്തിനുവേണ്ടി നീക്കിവയ്ക്കുക. ഉറക്കം കുറവുള്ള ദിവസം പകല്‍സമയം ഉറങ്ങാന്‍ നേരം കണ്ടെത്തുക. സ്ലീപ് തെറാപ്പിയിലൂടെ പല മാനസിക വൈകല്യങ്ങള്‍ക്കും ഒരു പരിധി വരെ നിയന്ത്രണം കൊണ്ടുവരാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News