Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഴ്ചയില്‍ ആറു ദിവസവും നേരത്തെ തന്നെ എഴിന്നേല്‍ക്കുകയും ഇതിന്റെ ക്ഷീണമെന്ന് പറഞ്ഞ് ഞായറാഴ്ച ഒരു ദിവസം ഉച്ചവരെയും കിടന്നുറങ്ങുന്നവരാണോ നിങ്ങള്‍? എന്നാല്‍ ശ്രദ്ധിച്ചോളൂ ആഴ്ചയിലൊരിക്കല്‍ ഇത്തരത്തില്‍ വൈകിയെഴുന്നേല്‍ക്കുന്ന ശീലം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മിക്ക ആളുകള്‍ക്കുമുള്ള ഒരു ശീലമാണിത്. വാഷിങ്ടണില്‍ നടന്ന പഠനങ്ങളാണ് ഈ ആഴ്ചയിലൊരിക്കല്‍ വൈകിയുണരുന്നതു സംബന്ധിച്ച കണ്ടെത്തല്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഉറങ്ങുന്നതും ഉണരുന്നതും എല്ലാ ദിവസവും കൃത്യമായ സമയങ്ങളില്‍ ആയിരിക്കണം. ഉറക്കസമയത്തിലെ കൃത്യതക്കുറവ് ഭാവിയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കു കാരണമാകുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്ന്.
ഹൃദയത്തിന്റെ ആരോഗ്യം കാത്തുസംരക്ഷിക്കാന്‍ ഏറ്റവുമെളുപ്പം ശീലിക്കാവുന്ന ഒന്നാണിത്. ശരാശരി ആറുമണിക്കൂര്‍ ഉറക്കമാണ് ഒരാള്‍ക്കുവേണ്ടത്. എത്രസമയം ഉറങ്ങുന്നു എന്നതുപോലെ എപ്പോള്‍ ഉറങ്ങുന്നു എന്നതും പ്രധാനമാണ്. ഉറക്കത്തിലുണ്ടാകുന്ന സമയവ്യതിയാനം നല്ല ഉറക്കം നഷ്ടപ്പെടുത്തുന്നു. ഉറക്കത്തിനിടയില്‍ പലതവണ ഞെട്ടിയുണരുന്നതിനും ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനും കാരണമിതാണ്. ഇതൊക്കെയും ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വസ്തുതകളാണ്.
അമേരിക്കയില്‍ ആയിരത്തോളം മുതിര്‍ന്ന വ്യക്തികളുടെ ഉറക്കം സംബന്ധിച്ചു നടത്തിയ പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഉറക്കം മുറിഞ്ഞുപോകുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങള്‍ കൂടുതലായി പിടിപെടുന്നുവെന്ന് കണ്ടെത്തി. ചുരുക്കത്തില്‍ ഇനി എല്ലാദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യാന്‍ ശീലിച്ചുകൊള്ളൂ.
Leave a Reply