Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കായംകുളം: ശ്രീബുദ്ധ കോളേജിലെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അസ്ലമിന്റെ 11 മാസം മുൻപ് വാങ്ങിയ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. മേശപ്പുറത്ത് വച്ചിരുന്ന ഫോണ്‍ പുകഞ്ഞ് കത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ഷവോമി നോട്ട് 4 ഫോണാണ് പൊട്ടിത്തെറിച്ചത്.
സംസാരത്തിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചെന്ന വാർത്തകളും ദൃശ്യങ്ങളും ഈയിടെ വര്‍ദ്ധിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ പുകയുന്ന ഫോണ്‍ വലിച്ചെറിയുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് സമാന സംഭവം കേരളത്തിലും നടന്നത്.
ഫോണിന്റെ നിര്മാണ തിയ്യതി 2017 ജൂണില്‍ എന്നാണ് ഫോണില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് യുവാവ്.
(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)
Leave a Reply