Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: ലോകത്തിന്ന് ഏറ്റവും അധികം ഭയക്കുന്ന രോഗമാണ് എയ്ഡ്സ്. ഈ രോഗത്തിന് കാരണമായ എച്ച്.ഐ.വി. വൈറസ് വര്‍ഷങ്ങളോളം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ മനുഷ്യശരീരത്തിനുള്ളില്‍ തന്നെ ഒളിഞ്ഞിരിക്കും. എയ്ഡ്സ് പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന ഒരു മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ രോഗം നിയന്ത്രണ വിധേയമാക്കി ജീവിതം മുന്നോട്ട് നയിക്കാൻ സഹായിക്കുന്ന മരുന്നുകൾ ഇന്ന് വിപണിയിലുണ്ട്. ഇപ്പോഴിതാ എയിഡ്‌സ്, സിഫിലിസ് എന്നീ രോഗങ്ങൾ കണ്ടെത്താൻ കഴിയുന്ന ഒരു മൊബൈൽ ആപ്പുമായി അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസർമാർ രംഗത്തെത്തി.
–
–
ഒരു സ്മാര്‍ട്ട് ഫോണും വേറെ ഒരു സാധനവും അല്പം ചോരയും ഉണ്ടെങ്കിൽ വെറും 15 മിനിറ്റ് കൊണ്ട് എയ്ഡ്സ് ഉണ്ടോയെന്ന് കണ്ടെത്താം. എയ്ഡ്‌സിനെ കൂടാതെ മറ്റ് രണ്ട് ലൈംഗിക രോഗങ്ങളും ഈ ഉപകരണം വഴി എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. സ്മാര്‍ട്ട് ഫോണിനോട് ഘടിപ്പിക്കാവുന്ന ഒരു ഉപകരണമാണ് രോഗം കണ്ടെത്താൻ സഹായിക്കുന്നത്.കൊളംബിയ എന്‍ജിനീയറിങിലെ ബയോമെഡിക്കല്‍ എന്‍ജിനീയറിങിലെ അസോസിയേറ്റ് പ്രൊഫസര്‍ സാമുവല്‍ കെ സിയയുടെ നേതൃത്വത്തിലാണ് ഈ ഉപകരണം നിർമ്മിച്ചിരിക്കുന്നത്.
–
–
ഈ ഉപകരണം ഉണ്ടാക്കാൻ ചെലവായത് വെറും 34 ഡോളറാണ്. സാധാരണയായി എച്ച്‌ഐവി കണ്ടെത്താന്‍ ഉപയോഗിക്കുന്നത് എലീസ എന്ന ടെസ്റ്റ് ആണ്. ഈ ടെസ്റ്റ് ലാബിൽ വെച്ച് മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ. മാത്രമല്ല പരിശോധന ഫലം പെട്ടെന്ന് കിട്ടുകയുമില്ല. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ 96 രോഗികളിൽ ഇതിന്റെ പ്രാഥമിക പരീക്ഷണം നടത്തിക്കഴിഞ്ഞു.
Leave a Reply